
കണ്ണൂര്‍: ചെന്നൈയിലെ ഇന്റഗ്രല്‍ ഫാക്ടറിയില്‍ നിന്ന് പുറത്തിറക്കിയ 20 കോച്ചുകളുള്ള പുതിയ രണ്ട് വന്ദേഭാരത് ട്രെയിനുകൾ കേരളത്തില്‍ എത്തിച്ചു. തിങ്കളാഴ്ച്ച ദക്ഷിണ റെയില്‍ വേയ്ക്ക് കൈമാറിയ ട്രെയിന്‍ ചെന്നെെ ബേസിന്‍ ബ്രിഡ്ജിലെ പരിശോധനയ്ക്ക് ശേഷമാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. പാലക്കാട് വഴി വന്ദേഭാരത് മാംഗളൂരേക്കാണ് പുതിയ വന്ദേഭാരതിന്‍റെ യാത്ര.
നിലവില്‍ 16 കോച്ചുകളുമായി ആലപ്പുഴ വഴി ഒടുന്ന മംഗളൂരു- തിരുവനന്തപുരം വന്ദേഭാരത് ആണ് 20 കോച്ചുകളായി മാറി ഇപ്പോള്‍ നിരത്തില്‍ ഇറങ്ങുന്നത്. മംഗളൂരു ഡിപ്പോയിലെ പരിശോധനയ്ക്ക് ശേഷമായിരിക്കും സര്‍വീസ് തുടങ്ങുന്ന തിയതി നിശ്ചയിക്കുക. നിലവില്‍ 1016 സീറ്റുകളുള്ള വണ്ടിയില്‍ 320 സീറ്റുകള്‍ വര്‍ധിച്ച് 1336 സീറ്റുകളാകും. 16 കോച്ചുകളുണ്ടായിരുന്ന തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ജനുവരി 10 മുതല്‍ 20 കോച്ചുകളായി ഉയര്‍ത്തിയിരുന്നു.
Content Highlight; Vande Bharat with 20 coaches in Kerala