എംഎല്‍എ ആകാനുള്ള പ്രായം 21 ആക്കണം, കേരള നിയമസഭാതെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി തീരുമാനിക്കും; രേവന്ത് റെഡ്ഡി

21 വയസിൽ വിദ്യാർഥികൾ സിവിൽ സർവീസ് നേടി ഭരണരംഗത്തേക്ക് എത്തുന്നു, അങ്ങനെയെങ്കിൽ ഈ പ്രായത്തിൽ എംഎൽഎ ആകാനും കഴിയണമെന്ന് രേവന്ത് റെഡ്ഡി

എംഎല്‍എ ആകാനുള്ള പ്രായം 21 ആക്കണം, കേരള നിയമസഭാതെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി തീരുമാനിക്കും; രേവന്ത് റെഡ്ഡി
dot image

ആലപ്പുഴ: കേരളത്തിൽ 2026ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് 2029ൽ ഇന്ത്യയുടെ ഭാവി തീരുമാനിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ട് രാഷ്ട്രീയ ശക്തികൾ തമ്മിലുള്ള വലിയ പോരാട്ടമായിരിക്കുമെന്നും രാജ്യത്തിന്റെ ജനാധിപത്യ മനോഭാവം സംരക്ഷിക്കുന്നതിൽ യുവാക്കൾ നിർണായക പങ്ക് വഹിക്കണം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യനായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്നിലായി യുവാക്കൾ അണിനിരക്കണമെന്നും റെഡ്ഡി പറഞ്ഞു. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'യുവാക്കളാണ് ഞങ്ങളുടെ ബ്രാൻഡ് അംബാസഡർമാർ. അവരുടെ ശക്തിയിലാണ് നമ്മുടെ വിശ്വാസം. അവരുടെ ഭാവിക്കുവേണ്ടിയുള്ള പോരാട്ടം രാജ്യത്ത് മാറ്റം കൊണ്ടുവരും. ജനാധിപത്യ സംരക്ഷണത്തിൽ യുവാക്കൾ നിർണായക പങ്ക് വഹിക്കണം. 2029ൽ ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ 2026ൽ നടക്കുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പ് നിർണായക പങ്ക് വഹി'ക്കുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

അതേസമയം നിയമസഭയിലേക്ക് മത്സരിക്കാനുള്ള പ്രായപരിധി 21 ആക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 25 വയസാണ് നിലവിൽ പ്രായപരിധി ഇത് 21 ലേക്ക് കുറയ്ക്കണം. 21 വയസിൽ വിദ്യാർഥികൾ സിവിൽ സർവീസ് നേടി ഭരണരംഗത്തേക്ക് എത്തുന്നുണ്ട്. അങ്ങനെയെങ്കിൽ ഈ പ്രായത്തിൽ എംഎൽഎ ആകാനും കഴിയണമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

തെലങ്കാനയിലെ വിദ്യാഭ്യാസ രീതിയെ കുറിച്ചും രേവന്ത് റെഡ്ഡി സംസാരിച്ചു. കേരളത്തിൽനിന്ന് വ്യത്യസ്തമായി വിപണിയുടെ ആവശ്യം അറിഞ്ഞുള്ള വിദ്യാഭ്യാസ രീതിയാണ് തെലങ്കാനയിൽ നടപ്പാക്കുന്നത്. ഇത് കേരളത്തിൽനിന്ന് വ്യത്യസ്തമാണെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.

തെലങ്കാനയിലെ വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ മാതൃകാപരമാണെന്നും കേരളത്തിലെ പുതു തലമുറ ജോലിക്കും വിദ്യാഭ്യാസത്തിനുമായി വിദേശത്തേക്ക് പോകുന്നത് അവസാനിപ്പിക്കാൻ ആ രീതി ഇവിടെ നടപ്പാക്കണമെന്നും കെ സി വേണുഗോപാൽ എംപി പറഞ്ഞു.

Content Highlights: Telangana Chief Minister Revanth Reddy says 2026 assembly elections in Kerala will decide the future of India in 2029

dot image
To advertise here,contact us
dot image