
ഇടുക്കി: യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ മര്‍ദ്ദിക്കുന്ന ദൃശ്യം റിപ്പോര്‍ട്ടറിന്. നാട്ടുകാര്‍ നോക്കിനില്‍ക്കെ വാഹനം തടഞ്ഞുനിര്‍ത്തിയായിരുന്നു മര്‍ദ്ദനം. ശേഷം പ്രതികള്‍ ജീപ്പില്‍ രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തില്‍ പൊലീസ് അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കാറില്‍ നിന്നും വലിച്ചിറക്കി ശരീരത്തിലും മുഖത്തും ഇടിച്ച് പരിക്കേല്‍പ്പിച്ചതായാണ് എഫ്ഐആര്‍. കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു മര്‍ദ്ദനമെന്നും എഫ്ഐആറിലുണ്ട്. എഫ്ഐആറിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
നഗരത്തിലെ മങ്ങാട്ടുകവലയില്‍ ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു മര്‍ദ്ദനം. കാര്‍ തടഞ്ഞുനിര്‍ത്തി ഷാജനെ മര്‍ദ്ദിക്കുകയായിരുന്നു. കാറില്‍വെച്ചു തന്നെ നാലംഗ സംഘം മൂക്കിലും ശരീരത്തിലും തുടരെ ഇടിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. മൂക്കില്‍നിന്ന് രക്തം ഒഴുകുന്ന നിലയിലാരുന്നു. തൊടുപുഴ എസ്എച്ച്ഒ എസ് മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ജില്ലാ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സക്കായി സ്മിത മെമ്മോറിയല്‍ ആശുപത്രിയിലേക്കും മാറ്റി.
Content Highlights: Shajan skaria Beating Visuals at Idukki