'രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിൽ എത്തിയാൽ അകത്തും പുറത്തും പ്രതിഷേധിക്കും'; എം വി ഗോവിന്ദന്‍

രാഹുലിനെതിരെ വരുന്നത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പരാതി പരമ്പരകളാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു

'രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിൽ എത്തിയാൽ അകത്തും പുറത്തും പ്രതിഷേധിക്കും'; എം വി ഗോവിന്ദന്‍
dot image

തിരുവനന്തപുരം: യുവതികളുടെ വെളിപ്പെടുത്തലിന് പിന്നാലെ പാർട്ടി അംഗത്വത്തിൽനിന്നും സസ്‌പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയാൽ അകത്തും പുറത്തും പ്രതിഷേധം ഉണ്ടാകും. ജനങ്ങളെല്ലാം പ്രതിഷേധത്തിലാണ്. കോൺഗ്രസ് പ്രതിരോധിച്ചാൽ പ്രതിരോധിക്കട്ടെയെന്നും എം വി ഗോവിന്ദൻ റിപ്പോർട്ടറിനോട് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും അങ്ങനെയൊരു കീഴ്‌വഴക്കം ഇല്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞിരുന്നു. രാഹുലിനെ സംരക്ഷിക്കും വിധമുള്ള ഈ പ്രസ്താവനയോടാണ് എം വി ഗോവിന്ദന്റെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പേരിലുണ്ടായ വിവാദം പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും എന്നാൽ അത് പറയാൻ തങ്ങളെ എതിർക്കുന്ന ഒരു പാർട്ടിക്കും നിയപരമായ അവകാശമില്ലെന്നും ഒരു മാധ്യമത്തോട് സണ്ണി ജോസഫ് പറഞ്ഞിരുന്നു. ജനങ്ങൾ നൽകുന്നതാണ് എംഎൽഎ സ്ഥാനം. ഇത്തരം പലകേസുകളിൽപെട്ട എംഎൽഎമാർ നിലവിൽ നിയമസഭയിലുണ്ട്. ഇതിനേക്കാൾ ഗുരുതരമായ ബലാത്സംഗക്കേസുകളിൽ പ്രതികളായവരും നിയമസഭയിലുണ്ട്. അവരാരും രാജിവെച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.

അതേസമയം രാഹുലിനെതിരെ വരുന്നത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത പരാതി പരമ്പരകളാണെന്നും കേട്ടതിനേക്കാൾ ഇനിയും കേൾക്കാൻ ഉണ്ടെന്നും മഞ്ഞുമലയുടെ നേരിയ ഭാഗം മാത്രംമാണ് പുറത്തുവന്നതെന്നും എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ രാഹുലിനെ വെള്ള പൂശാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിനെതിരായ നടപടി പോലും കോൺഗ്രസ് ഒത്തുകളിയാണെന്നും ഗോവിന്ദൻ ആരോപിച്ചിരുന്നു.

Content Highlights: will protest against Rahul Mamkootathil in the Assembly says M V Govindan

dot image
To advertise here,contact us
dot image