ഓണാഘോഷത്തിനിടെ അമിത അളവില്‍ മദ്യം കഴിച്ചു; കോഴിക്കോട് അവശനായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

പതിനേഴുകാരനായ വിദ്യാർത്ഥിയാണ് അവശനിലയിലായത്

ഓണാഘോഷത്തിനിടെ അമിത അളവില്‍ മദ്യം കഴിച്ചു; കോഴിക്കോട് അവശനായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍
dot image

കോഴിക്കോട്: ഓണാഘോഷത്തിനിടെ അമിത അളവില്‍ മദ്യം കഴിച്ച് അവശനായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍. നാദാപുരത്താണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ പതിനേഴുകാരനാണ് മദ്യപിച്ച് അവശനായത്.

ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മദ്യപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥി അവശനായത്. കൂടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ബൈക്കില്‍ കയറ്റ് വീടിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ ഇറക്കി വിട്ടു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥി അബോധാവസ്ഥയിലാകുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ തിരുവനന്തപുരത്തും സമാനമായ സംഭവം നടന്നിരുന്നു. വെള്ളയമ്പലം മാനവീയം റോഡിന് സമീപമായിരുന്നു സംഭവം. ഓണാഘോഷത്തിനിടെ പ്ലസ് വണ്‍-പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മദ്യപിച്ചു. ഇതിനിടെ കരമന സ്വദേശിയായ വിദ്യാര്‍ത്ഥി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Content Highlights-17 years of student collapsed after drink liquor in kozhikode

dot image
To advertise here,contact us
dot image