മാജിക് ഫ്രെയിംസ് സിനിമാസ് മലപ്പുറം എടക്കര എസ്(S)മാളിൽ പ്രവർത്തനം ആരംഭിച്ചു

മാജിക് ഫ്രെയിംസിന്റെ തിയേറ്ററുകളുടെ എണ്ണത്തിൽ 17-ാം മത്തെയും സ്ക്രീനുകളുടെ എണ്ണത്തിൽ 32-ാം മത്തെയും ആണ് ഇന്ന് ഉദ്ഘാടനം ചെയ്ത തിയേറ്റർ.

മാജിക് ഫ്രെയിംസ് സിനിമാസ് മലപ്പുറം എടക്കര എസ്(S)മാളിൽ പ്രവർത്തനം ആരംഭിച്ചു
dot image

മലപ്പുറം: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ(K. F. P. A) സെക്രട്ടറി എന്നതിലുപരി വർഷത്തിൽ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിക്കുന്ന ലിസ്റ്റിൻ സ്റ്റീഫന്റെ പതിനേഴാമത്തെ തിയേറ്ററായ മാജിക് ഫ്രെയിംസ് സിനിമാസ് എടക്കര എസ്(S) മാളിൽ ആഗസ്റ്റ് 29ന് ഗംഭീരമായ ഉദ്ഘാടന ചടങ്ങുകളോടെ പ്രവർത്തനം ആരംഭിച്ചു.

നിലമ്പൂരിന്റെ സ്വന്തം എം.എൽ.എ ആര്യാടൻ ഷൗക്കത്ത് ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. നാലുമാസം കൊണ്ട് പണിതീർത്ത് മനോഹരമാക്കിയ ഈ തീയേറ്ററിൽ 139 സീറ്റുകളാണ് ഉള്ളത്. മാജിക് ഫ്രെയിംസിന്റെ തിയേറ്ററുകളുടെ എണ്ണത്തിൽ 17-ാം മത്തെയും സ്ക്രീനുകളുടെ എണ്ണത്തിൽ 32-ാം മത്തെയും ആണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട തിയേറ്റർ. പ്രസ്തുത ചടങ്ങിൽ എം.എൽ.എയെ കൂടാതെ മാജിക് ഫ്രെയിംസിന്റെ എല്ലാമായ ലിസ്റ്റിൻ സ്റ്റീഫൻ, പ്രൊഡ്യൂസർ ആൽവിൻ ആന്റണി, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓ. ടി ജെയിംസ്, പ്രതിപക്ഷ നേതാവ് മോഹനൻ , വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡൻറ് റഫീഖ്,കോൺഗ്രസ്സിന്റെ മറ്റു നേതാക്കളായ രാധാകൃഷ്ണൻ, ഷെരീഫ്, ബി.ജെ.പി നേതാവ് അജി തോമസ്, കൂടാതെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മറ്റു പ്രമുഖരായ അംഗങ്ങളും പങ്കെടുത്തു. വാർത്താ പ്രചരണം - Bringforth.

Content Highlights: Listin Stephen new theatre inaguration at Malappuram

dot image
To advertise here,contact us
dot image