കേരളം ഞെട്ടുന്ന വാര്‍ത്തകള്‍ ഇനിയും പുറത്തുവരും; അതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് വി ഡി സതീശന്‍

'ഇപ്പോള്‍ ബിജെപിക്ക് എതിരായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. സിപിഐഎം കരുതിയിരിക്കണം'

കേരളം ഞെട്ടുന്ന വാര്‍ത്തകള്‍ ഇനിയും പുറത്തുവരും; അതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് വി ഡി സതീശന്‍
dot image

ദുബായ്: കേരളം ഞെട്ടുന്ന വാര്‍ത്തകള്‍ ഇനിയും പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഞെട്ടുന്ന വാര്‍ത്തകള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഓരോന്ന് പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. അഴിമതി മൂടിവെയ്ക്കാന്‍ സര്‍ക്കാര്‍ പൈങ്കിളി കഥകളില്‍ ജനങ്ങളെ കുരുക്കിയിടുകയാണ്. ഇപ്പോള്‍ ബിജെപിക്ക് എതിരായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. സിപിഐഎം കരുതിയിരിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ദുബായില്‍ ഐസിഎല്‍ ഫിന്‍കോപ്പ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സതീശൻ.

സിപിഐഎം മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമെതിരെ ഹവാല ആരോപണം അടക്കം ഉയര്‍ന്നുവരുന്നുണ്ട്. ഇതിന് പുറമേയാണ് 108 ആംബുലന്‍സ് സംബന്ധിച്ച അഴിമതി. ഇത് മറച്ചുവെയ്ക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാരും സിപിഐഎമ്മും മറ്റ് വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഓണക്കാലമായിട്ടും വിലക്കയറ്റം കാരണം ആളുകള്‍ പൊറുതിമുട്ടുകയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ദയനീയമായി പരാജയപ്പെട്ടെന്നും സതീശന്‍ ആരോപിച്ചു.സര്‍ക്കാര്‍ ഖജനാവില്‍ അഞ്ച് പൈസ എടുക്കാനില്ല. എന്നിട്ടും പരസ്യങ്ങള്‍ക്കും ക്യാമ്പെയ്‌നുകള്‍ക്കും വേണ്ടി സര്‍ക്കാര്‍ പണം ചെലവഴിച്ചുകൊണ്ടിരിക്കുകയാണെന്നും സതീശന്‍ ആഞ്ഞടിച്ചു.

നേരത്തേ മുഖ്യമമന്ത്രിക്കെതിരെ വിമര്‍ശനവുമായി സതീശന്‍ രംഗത്തെത്തിയിരുന്നു. ലൈംഗിക ആരോപണം നേരിട്ട ഇത്രയധികം ആളുകളെ സംരക്ഷിക്കുന്ന ഒരു മുഖ്യമന്ത്രി രാജ്യത്ത് തന്നെ വേറെയില്ലെന്നായിരുന്നു സതീശന്റെ വിമര്‍ശനം. എല്‍ഡിഎഫിലെ എംഎല്‍എ ബലാത്സംഗക്കേസിലെ പ്രതിയാണ്. ലൈംഗികാരോപം നേരിട്ട രണ്ട് മന്ത്രിമാര്‍ മന്ത്രിസഭയിലുമുണ്ട്. ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാല് വിരലുകള്‍ മുഖ്യമന്ത്രിക്ക് നേരെയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.

Content Highlights- Opposition leader v d satheesan against cpim

dot image
To advertise here,contact us
dot image