'അമിത തീരുവ ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കി,ചൈനയുമായി അടുപ്പിച്ചു';ട്രംപിനെതിരെ ജെയ്ക്ക് സള്ളിവന്‍

'യുഎസ് ബ്രാന്‍ഡ് തകര്‍ന്നെന്നും ചൈന കൂടുതല്‍ ഉത്തരവാദിത്വമുള്ള രാജ്യമായി മാറിയെന്നും പറയുകയാണ് പല രാജ്യങ്ങളും'

'അമിത തീരുവ ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കി,ചൈനയുമായി അടുപ്പിച്ചു';ട്രംപിനെതിരെ ജെയ്ക്ക് സള്ളിവന്‍
dot image

വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ കനത്ത താരിഫ് ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍. ട്രംപ് അമേരിക്കന്‍ ബ്രാന്‍ഡിന്റെ പ്രശസ്തിക്ക് കോട്ടം തട്ടിച്ചു എന്നാണ് സള്ളിവന്റെ വിമര്‍ശനം. ട്രംപ് അമിത തീരുവ ചുമത്തിയതിനാല്‍ ചൈന, അമേരിക്കയെക്കാള്‍ ഉത്തരവാദിത്വമുള്ള രാജ്യമെന്ന തോന്നലുണ്ടാക്കിക്കുന്നു. ഇത് ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകാന്‍ വരെ കാരണമാകുമെന്നും ഇന്ത്യയെ ചൈനയുമായി അടുപ്പിക്കാന്‍ കാരണമാകുമെന്നും സള്ളിവന്‍ പറഞ്ഞു.

'യുഎസിനെക്കാള്‍ ചൈനയോട് പ്രീതി വര്‍ധിച്ച നിരവധി രാജ്യങ്ങളുണ്ട്. ഒരു വര്‍ഷം മുന്‍പ് വരെ ഇതായിരുന്നില്ല സ്ഥിതി. യുഎസ് ബ്രാന്‍ഡ് തകര്‍ന്നെന്നും ചൈന കൂടുതല്‍ ഉത്തരവാദിത്വമുള്ള രാജ്യമായി മാറിയെന്നും പറയുകയാണ് പല രാജ്യങ്ങളും.', ദി ബുള്‍വാര്‍ക്കിന് നല്‍കിയ പോഡ്കാസ്റ്റില്‍ സള്ളിവന്‍ പറഞ്ഞു. അന്യായമായ വ്യാപാര രീതികള്‍, റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നതില്‍ നിന്ന് ഇന്ത്യയെ തടഞ്ഞത്, ഇന്ത്യയ്ക്ക് നേരെ 50 ശതമാനം തീരുവ ഉയര്‍ത്തിയത് എന്നീ കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചായിരുന്നു സള്ളിവന്റെ വമര്‍ശനം.

ട്രംപിന്റെ പുതിയ നീക്കങ്ങളുടെ പ്രതിഫലനമായി സഖ്യകക്ഷികള്‍ക്ക് ഇപ്പോള്‍ യുഎസിനെ വിശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായുള്ള ബന്ധത്തില്‍ കൂടുതല്‍ അടുപ്പം കാണിക്കുന്ന ഇന്ത്യയെയും സള്ളിവാന്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചിരുന്നു. ആഗോളനേതാക്കള്‍ ഇപ്പോളാണ് യുഎസിന്റെ യുദ്ധ സാധ്യതകള്‍ കുറയ്ക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നതെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യ ചൈന ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസ് മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു ജെയ്ക്ക് സള്ളിവാന്‍. ഒബാമ ഭരണകൂടത്തില്‍ നയരൂപവത്കരണ ഡയറക്ടറുമായിരുന്നു അദ്ദേഹം.

Content Highlight; Sullivan criticizes Trump over India tariffs

dot image
To advertise here,contact us
dot image