റിപ്പോർട്ടറിന്റെ ഓഫീസ് അടിച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിയ കൊല്ലയിൽ ശ്യാംലാലിനെ ജയിലിൽ സന്ദർശിച്ച് ഷാഫി

ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലായിരുന്നു ഷാഫി ജയിലിൽ എത്തിയത്

റിപ്പോർട്ടറിന്റെ ഓഫീസ് അടിച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിയ കൊല്ലയിൽ ശ്യാംലാലിനെ ജയിലിൽ സന്ദർശിച്ച് ഷാഫി
dot image

തിരുവനന്തപുരം: റിപ്പോർട്ടർ ടിവിയുടെ ഓഫീസ് അടിച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പാറശ്ശാല മണ്ഡലം സെക്രട്ടറി കൊല്ലയിൽ ശ്യാംലാലിനെ ജയിലിൽ പോയി കണ്ട് ഷാഫി പറമ്പിൽ എംപി. ക്ലിഫ് ഹൗസ് മാർച്ചിലുണ്ടായ സംഘർഷത്തിൽ കൊല്ലയിൽ ശ്യാംലാൽ അടക്കം എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിലാണ്. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലായിരുന്നു ഷാഫി ജയിലിൽ എത്തിയത്.

ശ്യാംലാല്‍ അടക്കം നാല് പ്രതികളാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലുള്ളത്. അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന നാല് വനിതാ പ്രവര്‍ത്തകരേയും ഷാഫി പറമ്പില്‍ സന്ദര്‍ശിച്ചു. റിപ്പോർട്ടർ ടിവിയുടെ ഓഫീസ് ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ആഹ്വാനം നൽകിയിരുന്നില്ല എന്നായിരുന്നു ഷാഫി പറമ്പിൽ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് പ്രധാന പ്രതിയായ കൊല്ലയിൽ ശ്യാംലാലിനെ ജയിലിൽ എത്തി ഷാഫി കണ്ടത്. ക്ലിഫ് ഹൗസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ ഇന്നലെയായിരുന്നു എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്യാംലാലാണ് കേസിലെ ഒന്നാം പ്രതി. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, ഡ്യൂട്ടി തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളായിരുന്നു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരുന്നത്.

Also Read:

വടകരയിൽ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതിനെച്ചൊല്ലി ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. ക്ലിഫ് ഹൗസിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡിന് മുകളിലൂടെ പ്രതിഷേധക്കാർ തീപ്പന്തം എറിഞ്ഞതോടെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ചാല്‍ റിപ്പോര്‍ട്ടര്‍ ടിവി അടിച്ച് തകര്‍ക്കുമെന്നായിരുന്നു കൊല്ലയില്‍ ശ്യാംലാലിന്റെ ഭീഷണി. തിരുവനന്തപുരത്തെ യൂത്ത് കോണ്‍ഗ്രസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു ഭീഷണി സന്ദേശം എത്തിയത്. രാഹുല്‍ രാജിവെച്ചാല്‍ 20 പേര്‍ കയറി റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫീസ് അടിച്ചുപൊട്ടിക്കുമെന്നും അതിന് റിമാന്‍ഡ് ആയാലും കുഴപ്പമില്ലെന്നായിരുന്നു ശ്യാംലാല്‍ പറഞ്ഞത്. 312 പേരുള്ള ഗ്രൂപ്പിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി സന്ദേശം എത്തിയത്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ നേമം ഷജീര്‍ അടക്കമുള്ളവര്‍ ഈ ഗ്രൂപ്പിലുണ്ട്. എന്നാല്‍ ഇതിനെതിരെ ആരും പ്രതികരിച്ചിരുന്നില്ല.

Also Read:

അതേസമയം റിപ്പോർട്ടർ ടിവിയുടെ തൃശ്ശൂർ ബ്യൂറോ ആക്രമിക്കാൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതി മിഥുൻ മോഹനനെ ഇന്ന് കോടതിയിൽ ഹാജരാക്കും. രണ്ടാം പ്രതി വിഷ്ണു ചന്ദ്രനെ ഇന്നലെ തേക്കിൻകാട് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ബാക്കിയുള്ള നാല് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Content Highlights- Shafi parambil mp visit kollayil syamlal in poojapura central jail

dot image
To advertise here,contact us
dot image