രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് മാറ്റണം, സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയവരെ ചുമതലയില്‍ ഇരുത്തരുത്: ഖുശ്ബു

'ഡല്‍ഹിയിലെ രാഹുലിനും ഇവിടത്തെ രാഹുലിനും എന്ത് വ്യത്യാസമാണുള്ളതെന്ന് എനിക്കറിയില്ല'

രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് മാറ്റണം, സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയവരെ ചുമതലയില്‍ ഇരുത്തരുത്: ഖുശ്ബു
dot image

പാലക്കാട്: എംഎല്‍എ സ്ഥാനത്ത് നിന്ന് രാഹൂല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് നടിയും ബിജെപി നേതാവുമായ ഖുശ്ബു. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് മാത്രമായില്ലെന്ന് ഖുശ്ബു പറഞ്ഞു. രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അടിയന്തമായി നീക്കുകയാണ് വേണ്ടത്. സ്ത്രീകള്‍ക്ക് എതിരെ അതിക്രമം നടത്തിയവരെ ഈ ചുമതലയില്‍ ഇരുത്തുന്നത് ശരിയല്ലെന്നും ഖുശ്ബു പറഞ്ഞു.

'രാഹുല്‍ ഗാന്ധി കേള്‍ക്കാനായി പറയുകയാണ്. താങ്കളും രാഹുല്‍, ഇവിടെയുള്ളതും രാഹുല്‍. ഡല്‍ഹിയില്‍ ഇരിക്കുന്ന രാഹുല്‍ ഒരു ജോലിയും ചെയ്യുന്നില്ല. ഇവിടെയുള്ള രാഹുലാണെങ്കില്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നു. രണ്ട് രാഹുല്‍മാരോടും ചോദിക്കുകയാണ്. മനസാക്ഷിയുണ്ടോ? ഡല്‍ഹിയില്‍ ഇരിക്കുന്ന രാഹുല്‍ പറയുന്നത് താന്‍ ശിവഭക്തനെന്നാണ്. എപ്പോഴാണ് ശിവഭക്തി വരുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോഴാണ് അത്തരത്തില്‍ ശിവഭക്തി വരുന്നത്. ഡല്‍ഹിയിലെ രാഹുലിനും ഇവിടത്തെ രാഹുലിനും എന്ത് വ്യത്യാസമാണുള്ളതെന്ന് എനിക്കറിയില്ല. പവര്‍ കൈയില്‍ വരുമ്പോള്‍ ആരെയും കൈപ്പിടിയില്‍ ഒതുക്കാം എന്നാണ് കരുതുന്നത്', ഖുശ്ബു പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ ബിജെപി വിജയിക്കും എന്നതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് രാജിവെപ്പിക്കാത്തതെന്നും ഖുശ്ബു പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നും ഖുശ്ബു ചോദിച്ചു. പാലക്കാട് ഗണേശോത്സവത്തിന്റെ ഭാഗമായുള്ള ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര ഉദ്ഘാടനം ചെയ്യുന്നതിനിടയിലായിരുന്നു ഖുശ്ബുവിന്റെ പരാമര്‍ശം.

Content Highlights- Rahul mamkootathil immediately resign from mla position says bjp leader kushboo

dot image
To advertise here,contact us
dot image