
ലോകേഷ് കനകരാജ് ചിത്രം കൂലിയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരുന്ന കാമിയോ ആയിരുന്നു ആമിർ ഖാന്റേത്. പക്ഷേ ചിത്രം തിയേറ്ററുകളിൽ എത്തിയ ശേഷം ആമിർ ചെയ്ത കഥാപാത്രം ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ തമിഴിൽ വീണ്ടും ഒരു സർപ്രൈസ് കാമിയോ റോളുമായി ആമിർ ഖാൻ എത്തുന്നുവെന്നാണ് റിപ്പോർട്ട്.
Based on the sources Amirkhan plays a surprise cameo in pradeep ranganathan's #Dude, the actor felt very excited to share screen with him ❤️🔥 pic.twitter.com/ETTJI4rZjd
— Dr.chaplin paarivel (@sirippu_buddha) August 28, 2025
കൂലിയിൽ ദാഹ എന്ന അധോലോക നായകനെയാണ് ആമിർ ഖാൻ അവതരിപ്പിച്ചത്. ചിത്രത്തിന്റെ അവസാനമാണ് ആമിർ എത്തുന്നത്. മോശം പ്രതികരണമാണ് ഈ കഥാപാത്രത്തിന് ലഭിക്കുന്നത്. ആമിറിന്റെ സ്റ്റാർഡത്തിനെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ ലോകേഷിന് സാധിച്ചില്ലെന്നും പലരും വിമർശിച്ച് രംഗത്തെത്തിയിരുന്നു.
പ്രദീപ് രംഗനാഥൻ നായകനായി അഭിനയിക്കുന്ന 'ഡ്യൂഡ്' എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിൽ ആമിർ ഖാൻ എത്തുമെന്നാണ് റിപ്പോർട്ട്. നവാഗതനായ കീർത്തിശ്വരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുൻപ് ചിത്രത്തിൽ ശിവകാർത്തികേയൻ ഒരു എക്സ്റ്റൻഡഡ് കാമിയോ റോളിൽ എത്തുന്നെന്ന അപ്ഡേറ്റ് പുറത്തുവന്നിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്തുനിന്നും സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. മമിത ബൈജു, അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ തുടങ്ങിയവരാണ് സിനിമയിലെ നായികമാർ. പുഷ്പ, ജനത ഗാരേജ്, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് സിനിമ നിർമിക്കുന്നത്.
Content Highlights: report says Aamir khan to do a cameo in upcoming tamil movie