രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വ്യാജ പ്രചരണം; പരാതിയുമായി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ പേജിനെതിരെയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ പരാതി നല്‍കിയത്

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വ്യാജ പ്രചരണം; പരാതിയുമായി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ
dot image

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക അതിക്രമ കേസില്‍ മലങ്കര സുറിയാനി സഭാധ്യക്ഷന്‍ പ്രതികരിച്ചു എന്ന നിലയിലുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് സഭ. സഭാധ്യക്ഷന്‍ പ്രതികരിച്ചു എന്ന നിലയില്‍ വ്യാജ പോസ്റ്ററുകള്‍ നിര്‍മിക്കുകയും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു എന്ന് കാണിച്ച് സഭ പൊലീസിൽ പരാതി നൽകി. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ പേജിനെതിരെയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ പരാതി നല്‍കിയത്.

മലങ്കരസഭാ വിശ്വാസികള്‍ നടത്തുന്ന ഓര്‍ത്തഡോക്‌സ് വിശ്വാസ സംരക്ഷകര്‍ എന്ന പേജിനോട് സാമ്യം തോന്നുന്ന 'Orthodox vishvaasa samrakshakan' എന്ന പേജിലൂടെയാണ് വ്യാജ പ്രചരണം നടത്തിയത് എന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

Content Highlight; Malankara Orthodox Syrian Church files complaint over false propaganda on Rahul Mamkoottathil issue

dot image
To advertise here,contact us
dot image