
കൊല്ലം: കടയ്ക്കൽ സംഘർഷത്തിൽ സിപിഐഎം-കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. സിപിഐഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിഥുനെ കുത്തിയ കേസിൽ അഞ്ച് കോൺഗ്രസ് നേതാക്കന്മാർക്കും കണ്ടാലറിയാവുന്ന നാലുപേർക്കെതിരെയുമാണ് കേസ്. ആൻസർ അഹമ്മദ്, ഷംബി ഷമീർ, അമൽ തുമ്പമൺതൊടി, എ റ്റു ഇസഡ് നിസാം, ഷമീർ കുമ്മിൾ എന്നിവരെ അറസ്റ്റ് ചെയ്തു. രണ്ട് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു. ചിതറ സ്വദേശികളായ സുൽഫിക്കർ, സമീർ എന്നിവരാണ് റിമാൻഡിലായത്.
കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ സിപിഐഎമ്മിലെ 24 പേർക്കെതിരെയാണ് കേസ്.
സുബലാൽ, കാർത്തിക്, വികാസ്, ദീപു, ഗഫൽ, ആർഎസ് ബിജു, പത്മകുമാർ, സഫീർ, ഷിബു തുടങ്ങിയവർക്കെതിരെയും കണ്ടാലറിയാവുന്ന 15 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നുന്നത്.
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയാണ് കടയ്ക്കലിൽ സിപിഐഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. വിഥുൻ വേണു(30)വിന്റെ വയറ്റിലാണ് കുത്തേറ്റത്. തുടർന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസും കോൺഗ്രസ് നേതാവിന്റെ കടയും അടിച്ചുതകർത്തു. സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കടയ്ക്കലിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
Content Highlights: police took action against cpim congress workers due to kadaykkal conflict