
കോഴിക്കോട്: നിര്‍ദേശം ഉണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാതെ ചാണ്ടി ഉമ്മന്‍ എംഎല്‍എ. കോഴിക്കോട് നഗരത്തില്‍ ഉണ്ടായിട്ടും ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ നിന്നും വിട്ടുനിന്നതില്‍ ഡിസിസി കടുത്ത അതൃപ്തിയിലാണ്. ടി സിദ്ധിഖ്- ഷാഫി പറമ്പില്‍ ഗ്രൂപ്പ് തര്‍ക്കത്തെത്തുടര്‍ന്നാണ് ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ നിന്നും വിട്ടുനിന്നതെന്നാണ് സൂചന.
ചാണ്ടി ഉമ്മന്‍ പങ്കെടുക്കുന്നത് ടി സിദ്ധിഖ് മുടക്കിയെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ജില്ലയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ എം കെ രാഘവന്‍ എംപിയും ഷാഫി പറമ്പില്‍ എംപിയും ഒരുമിച്ചുള്ള നീക്കമാണ് നടത്തുന്നത്.
പരിപാടിയില്‍ പങ്കെടുക്കാന്‍ ചാണ്ടി ഉമ്മനോട് ഡിസിസി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ റിപ്പോര്‍ട്ടറിനോട് സ്ഥിരീകരിച്ചു. ചാണ്ടി ഉമ്മന്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. ചാണ്ടി ഉമ്മന്‍ ജില്ലയില്‍ ഉണ്ട്. ചാണ്ടി ഉമ്മനോട് പങ്കെടുക്കാന്‍ ഡിസിസി ആവശ്യപ്പെട്ടിരുന്നു. പങ്കെടുക്കാതിരുന്നത് ബോധപൂര്‍വ്വം ആണെങ്കില്‍ തെറ്റാണ്. ഗ്രൂപ്പ് വഴക്കൊന്നുമില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. ചാണ്ടി ഉമ്മനെ ബന്ധപ്പെട്ടിരുന്നുവെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല.
Content Highlights: Chandy Oommen stay away from Youth Congress event at Kozhikode