
ന്യൂഡല്‍ഹി: മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ സിവില്‍ ലൈന്‍സിലെ വസതിയിലെ പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്ന പൊതു യോഗ (ജന്‍ സണ്‍വായി)ത്തിനിടെയാണ് സംഭവം. യോഗത്തിനിടെ ഒരാള്‍ രേഖ ഗുപ്തയുടെ മുഖത്തടിക്കുകയായിരുന്നു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗുജറാത്ത് രാജ്‌കോട്ട് സ്വദേശി രാജേഷ് കിംജിയാണ് മുഖ്യമന്ത്രിയെ അക്രമിച്ചത്. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ഇയാള്‍ വസതിയിലെത്തി അക്രമിച്ചത്. രേഖ ഗുപ്തയുടെ തലയ്ക്കാണ് അടിയേറ്റത്. പരിക്ക് ഗുരുതരമല്ല.
കിംജിയുടെ ബന്ധു തിഹാര്‍ ജയിലിലാണ് ഉള്ളത്. ബന്ധുവിന്റെ മോചന ആവശ്യം ഉന്നയിച്ചാണ് കിംജി മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയത്. വിഷയത്തില്‍ രേഖാ ഗുപ്ത ഇടപെടണം എന്നായിരുന്നു കിംജിയുടെ ആവശ്യം. രാജേഷ് കിംജിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഡല്‍ഹി പൊലീസ് ഗുജറാത്ത് ആഭ്യന്തരവകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്.
Content Highlights: Delhi CM Rekha Gupta was slapped