കൈതി 2 അല്ല, അടുത്തത് രജനി കമൽ ചിത്രം?; ലോകേഷ് സംവിധാനത്തിൽ ഇരുവരും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്

കൈതി 2വിന് മുൻപ് ലോകേഷ് ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ട്.

dot image

കൂലിക്ക് ശേഷം രജിനികാന്തിനെയും കമൽ ഹാസനെയും പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് കനഗരാജ് ചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. 46 വർഷങ്ങൾക്ക് ശേഷം രജിനിയെയും കമലിന്റെയും ഒരുമിച്ച് സ്‌ക്രീനിൽ കാണാമെന്ന സന്തോഷത്തിലാണ് ആരാധകർ. കൈതി 2വിന് മുൻപ് ലോകേഷ് ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുമെന്നാണ് പല ഓൺലൈൻ പോർട്ടുകളിലെ റിപ്പോർട്ട്.

കമൽ ഹാസന്റെ നിർമാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ആയിരിക്കും ചിത്രം നിർമിക്കുക എന്നാണ് സൂചന. കൊവിഡ് കാലത്തിന് മുൻപ് ലോകേഷ് ഈ സിനിമയുടെ കഥ അവരുമായി സംസാരിച്ചിരുന്നുവെന്നും അഭ്യൂഹങ്ങൾ ഉണ്ട്. സൺ പിക്ചേഴ്സ് നിർമ്മിച്ച കൂലിക്കായി ലോകേഷ് കനഗരാജ് വാങ്ങിയ പ്രതിഫലം 50 കോടി രൂപയായിരുന്നു. കൈതിയുടെ നിർമ്മാതാക്കളായ ഡ്രീം വാര്യർ പിക്ചേഴ്സുമായി പ്രതിഫലത്തെ ചൊല്ലിയുള്ള ചർച്ചകൾ പുരോഗമിക്കുന്നതേയുള്ളൂ എന്നതാണ് ഒരു പ്രധാന കാരണമായി റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം, തന്റെ മൂന്ന് സിനിമകൾ അടുപ്പിച്ച് 400 കോടിയിലധികം രൂപ നേടി എന്ന റെക്കോർഡ് സംവിധായകൻ ലോകേഷ് സ്വന്തമാക്കിയിരിക്കുകയാണ്. തമിഴ് സിനിമ ഇൻഡസ്ട്രിയിൽ തന്നെ ഇത് ആദ്യമായി ആയിരിക്കും ഒരു സംവിധായകൻ ഈ റെക്കോർഡ് നേട്ടം കൈവരിക്കുന്നത്. കൂടാതെ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും ആരാധകരെ സൃഷ്‌ടിച്ച സംവിധായകനും ലോകേഷ് തന്നെയാകും. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

Content Highlights: Inside report says Lokesh to do new movie with rajinikanth and kamal Haasan

dot image
To advertise here,contact us
dot image