
പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പത്തനംതിട്ട സിപിഐ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു. മുന്‍ ജില്ലാ സെക്രട്ടറി സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിയതെന്നും എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആയിരിക്കും നടത്തുകയെന്നും ചിറ്റയം ഗോപകുമാര്‍ പ്രതികരിച്ചു. എല്ലാ ഘടകങ്ങളെയും ഏകോപിപ്പിക്കുമെന്നും ചിറ്റയം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കും. ബ്രാഞ്ച് ഘടകം മുതല്‍ ജില്ലാ ഘടകം വരെ ഒരുമിച്ച് നില്‍ക്കുമെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവെക്കേണ്ട ആവശ്യമില്ലെന്നും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവെക്കുന്നത് സംബന്ധിച്ച് സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ആവശ്യം വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തത്. സമവായം എന്ന നിലയിലാണ് ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തത്. മുമ്പ് നടപടി നേരിട്ട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട എ പി ജയന്‍ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തുകയും ചെയ്തു.
Content Highlights: Chittayam Gopakumar joined as CPI Pathanamthitta district Secretary