സൗഹൃദം നിരസിച്ച് യുവതി, വീടിന് നേരെ ബോംബെറിഞ്ഞ് യുവാക്കള്‍; അറസ്റ്റ് ചെയ്ത് കുഴല്‍മന്ദം പൊലീസ്

മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം നടന്നത്

dot image

പാലക്കാട്: സൗഹൃദം നിരസിച്ചതിന് യുവതിയുടെ വീടിന് നേരെ ബോംബേറിഞ്ഞ യുവാക്കള്‍ പൊലീസ് പിടിയില്‍. പാലക്കാട് കുത്തന്നൂരില്‍ മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം നടന്നത്. കുത്തനൂര്‍ സ്വദേശിനിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞ അഖില്‍, രാഹുല്‍ എന്നീ യുവാക്കളെയാണ് കുഴല്‍മന്ദം പൊലീസ് അറസ്റ്റ് ചെയ്തത്.

ആക്രമണത്തില്‍ ബെഡ്‌റൂമിന്റെ ജനല്‍ ചില്ലകള്‍ തകര്‍ന്നിരുന്നു. 17 വയസ്സുള്ള പെണ്‍കുട്ടിയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. പെണ്‍കുട്ടിയ്ക്ക് നേരത്തെ ഇവരുമായി സൗഹൃദം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആണ്‍കുട്ടിയുടെ സ്വഭാവ പ്രശ്‌നങ്ങള്‍ കാരണം സൗഹൃദം നിരസിക്കുകയായിരുന്നു.

പിന്നാലെ ബൈക്കിലെത്തിയാണ് വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. ആദ്യം ജനല്‍ ചില്ലകള്‍ എറിഞ്ഞ് പൊളിച്ചതിന് ശേഷം പെട്രോള്‍ ബോംബ് കത്തിച്ച് വെക്കുകയായിരുന്നു. മഴ ഉണ്ടായിരുന്നതിനാല്‍ തീ പൂര്‍ണ്ണമായും കത്തിയില്ല.

ബോംബ് നനഞ്ഞെന്ന് കണ്ടതോടെ ഇരുവരും ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പിടിയിലായ ഒരാള്‍ കഞ്ചാവ് കേസിലടക്കം പ്രതിയാണ്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

Content Highlights: woman rejects friendship, two throw bombs at her house

dot image
To advertise here,contact us
dot image