
കോഴിക്കോട്: കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. സാമൂതിരി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് വിവരം. ഓണാഘോഷത്തിന് മുണ്ട് ഉടുക്കരുതെന്നും സീനിവേഴ്‌സ് മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ത്ഥിയുടെ കയ്യിലും കഴുത്തിലും പരിക്കുണ്ട്. തോളെല്ലിന് പരിക്കുണ്ട്.
സംഭവത്തില്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് പൊലീസില്‍ പരാതി നല്‍കി. പതിനഞ്ചോളം വരുന്ന വിദ്യാര്‍ത്ഥികളാണ് മകനെ ആക്രമിച്ചതെന്നും ഇവര്‍ക്കെതിരെ നേരത്തെ മുതല്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ പരാതികള്‍ ഉന്നയിക്കാറുണ്ടെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് ആരോപിച്ചു.
Content Highlights: Complaint alleging Plus One student was beaten up by seniors at Kozhikode