
കോഴിക്കോട്: വടകര ആയഞ്ചേരിയില്‍ 95 ഗ്രാം മെത്തഫിറ്റമിന്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വള്ള്യാട് ഞാലിമുക്കില്‍ ഇലക്ട്രിക് പോസ്റ്റിന് സമീപമാണ് മെത്തഫിറ്റമിന്‍ കണ്ടെത്തിയത്. ബൈക്ക് യാത്രികന്‍ ഒരു പൊതി എറിയുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്ത് മടങ്ങുന്നതും കണ്ട നാട്ടുകാരനാണ് എക്‌സൈസില്‍ വിവരം അറിയിച്ചത്.
എക്‌സൈസ് ഉദ്യോഗസ്ഥരെത്തി പൊതി പരിശോധിച്ചപ്പോഴാണ് മെത്തഫിറ്റമിനാണെന്ന് കണ്ടെത്തിയത്. ഡ്രോപ് ഇന്‍ രീതിയില്‍ ലഹരി കൈമാറ്റ ശ്രമമാണെന്ന സംശയത്തിലാണ് എക്‌സൈസ്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം പാലക്കാട് മണ്ണാര്‍ക്കാട് എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മുതുകുറുശ്ശി സ്വദേശി ഷബീര്‍(28), കരിമ്പ സ്വദേശി അമല്‍ ഷാജി (22) എന്നിവരാണ് മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായത്. അഞ്ച് ഗ്രാം എംഡിഎംഎയാണ് യുവാക്കളില്‍ നിന്ന് പൊലീസ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെ യുവാക്കളുടെ കാറില്‍ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്.
Content Highlights: Methamphetamine found abandoned on the road in Vadakara two arrested with MDMA in Palakkad