'ഫ്ളാറ്റിലെ കള്ളവോട്ട് ചോദ്യം ചെയ്തതോടെ ആ ഒമ്പതുപേര്‍ വോട്ടുചെയ്യാന്‍ വന്നില്ല'; കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ്

മറ്റ് ഫ്‌ലാറ്റുകളിലെ കള്ളവോട്ട് ചോദ്യം ചെയ്യപ്പെട്ടതോടെ പ്രസന്നയുടെ ഫ്‌ലാറ്റിൽ വോട്ട് ചേർക്കപ്പെട്ട ആളുകൾ ബൂത്തിലേക്ക് വന്നില്ലെന്ന് കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് അനിൽ

dot image

തൃശൂർ: പൂങ്കുന്നത്തെ ക്യാപിറ്റൽ വില്ലേജ് ഫ്‌ലാറ്റിൽ ചേർക്കപ്പെട്ട ഒമ്പത് വോട്ടുകൾ പോൾ ചെയ്യപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് അനിൽ. വോട്ടർ പട്ടികയിൽ പേര് ചേർക്കുകയാണ് ചെയ്തത്. സ്ലിപ്പ് കൊടുക്കാൻ ഫ്‌ലാറ്റിൽ എത്തിയപ്പോൾ തന്നെ ഇക്കാര്യം മനസ്സിലായി. തുടർന്ന് ഏപ്രിൽ 24ന് ജില്ലാ കളക്ടർക്ക് പരാതി നൽകിയെന്നും അനിൽ പറഞ്ഞു.

ബൂത്തിൽ മറ്റ് ഫ്‌ലാറ്റുകളിലെ കള്ളവോട്ട് ചോദ്യം ചെയ്യപ്പെട്ടതോടെ് പ്രസന്നയുടെ ഫ്‌ലാറ്റിൽ വോട്ട് ചേർക്കപ്പെട്ട ആളുകൾ ബൂത്തിലേക്ക് വന്നില്ല. ഒമ്പത് പേരുടെ വോട്ട് ചേർത്തു എന്ന പ്രസന്നയുടെ പരാതിയിൽ നാളിതുവരെ നടപടി എടുത്തിട്ടില്ലെന്നും അനിൽ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായി മണ്ഡലത്തിലില്ലാത്തവരെ കൊണ്ട് വന്ന് വോട്ടുചേർത്തെന്ന ആരോപണം എൽഡിഎഫും യുഡിഎഫും ആരോപിക്കുന്നതിനിടയിലാണ് പൂങ്കുന്നത്തെ കള്ളവോട്ട് പരാതി ഉയർന്നത്.

നിലവിൽ ഒമ്പത് പേരും ഫ്‌ലാറ്റിൽ ഇല്ല. മുപ്പതാം നമ്പർ ബൂത്തിൽ മൂന്ന് ഫ്‌ലാറ്റുകളിൽ ക്രമക്കേട് നടന്നതായും പരാതിയുണ്ട്. നാലുവർഷമായി പ്രസന്നയെന്ന സ്ത്രീ ഫ്‌ലാറ്റിൽ താമസിക്കുന്നുണ്ട്. പക്ഷേ ഒമ്പത് വോട്ടുകൾ ഉള്ളതായി അവർക്ക് അറിവില്ല. അവരുടെ മേൽവിലാസത്തിൽ ലിസ്റ്റിലുള്ള ഒമ്പതുപേരെ അറിയില്ലെന്ന് പ്രസന്ന റിപ്പോർട്ടറിനോട് പറഞ്ഞു.

തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ക്രമക്കേട് നടന്നതായി അന്നത്തെ ഇടത് സ്ഥാനാർഥികൂടിയായിരുന്ന വി എസ് സുനിൽ കുമാറും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റും ആരോപിച്ചിരുന്നു. തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ അന്വേഷണം വേണമെന്നും വി എസ് സുനിൽ കുമാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Congress booth president says nine votes cast in Capital Village flats were not polled

dot image
To advertise here,contact us
dot image