
തിരുവനന്തപുരം: അമ്പൂരി ചക്കപ്പാറയിൽ പുരയിടത്തിൽനിന്നും വനം വകുപ്പ് പിടികൂടിയ പുലിക്കുട്ടി ചത്തു. മൂന്നര വയസുള്ള പെൺപുലിയാണ് ചത്തത്. വെള്ളിയാഴ്ചയാണ് കാരിക്കുഴിയിൽ നിന്നും മയക്കുവെടിവെച്ച് പുലിയെ പിടികൂടിയത്. പിന്നാലെ ചികിത്സക്കായി വനംവകുപ്പ് നെയ്യാർ ലയൺ സഫാരി പാർക്കിലെത്തിച്ചതായിരുന്നു. എന്നാൽ രാവിലെ ചത്ത നിലയിൽ പുലിക്കുട്ടിയെ കൂട്ടിൽ കണ്ടെത്തി.
പുലിക്കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകൾ കമ്പിയിൽ കുരുങ്ങിയതാണെന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതാകാം മരണകാരണമെന്നുമാണ് വനം വകുപ്പിന്റെ നിഗമനം. അതേസമയം മയക്കുവെടിയുടെ അമിത ഡോസാണോ മരണകാരണം എന്നും സംശയമുണ്ട്. പുലിക്കുട്ടിയെ പ്രോട്ടോകോൾ പ്രകാരം പോസ്റ്റ്‌മോർട്ടം നടപടി പൂർത്തിയാക്കി സംസ്‌കരിച്ചു.
Content Highlights: leopard caught from amboori dead in neyyar lions safari park