അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഒന്‍പത് വിക്കറ്റ്! റെക്കോർഡിട്ട് തുടക്കം; ഇതാ ന്യൂസിലാന്‍ഡിന്റെ ഭാവി

ന്യൂസിലാൻഡിന്റെ വിജയത്തിനൊപ്പം ആഘോഷിക്കപ്പെടുകയാണ് ഈ യുവതാരത്തിന്റെ പ്രകടനവും

dot image

ടെസ്റ്റ് ക്രിക്കറ്റിലെ ചരിത്രവിജയവുമായി സിംബാബ്‌വെയ്ക്കെതിരായ പരമ്പര തൂത്തുവാരിയിരിക്കുകയാണ് ന്യൂസിലാൻഡ്. പരമ്പരയിലെ രണ്ടാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇന്നിംഗ്‌സിനും 359 റണ്‍സിനും വിജയിച്ചതോടെയാണ് പരമ്പര ന്യൂസിലാന്‍ഡ് പിടിച്ചെടുത്തത്. ലോക ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇന്നിങ്സ് വിജയമാണിത്. സ്‌കോര്‍: സിംബാബ്‌വെ 125 & , ന്യൂസിലന്‍ഡ് 601 ഡിക്ലയര്‍ഡ്.

ന്യൂസിലാൻഡിന്റെ വിജയത്തിനൊപ്പം ആഘോഷിക്കപ്പെടുകയാണ് അരങ്ങേറ്റക്കാരൻ സകരി ഫൗക്‌സിന്റെ പ്രകടനവും. ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തില്‍ തന്നെ ഒമ്പത് വിക്കറ്റ് നേടിയാണ് സകരി ഫൗക്‌സ് തിളങ്ങിയത്. മീഡിയം പേസ് ഓള്‍റൗണ്ടറായ സകരി രണ്ടാം ഇന്നിങ്‌സില്‍ ഒമ്പത് ഓവറില്‍ 37 റണ്‍സിന് അഞ്ച് വിക്കറ്റും ആദ്യ ഇന്നിങ്‌സില്‍ 38 റണ്‍സിന് നാല് വിക്കറ്റും വീഴ്ത്തി.

75 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റ് എന്നത് അരങ്ങേറ്റത്തില്‍ ഒരു ന്യൂസിലാന്‍ഡ് താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ്. 2024ല്‍ ശ്രീലങ്കയ്ക്കെതിരെ ഏകദിന അരങ്ങേറ്റം കുറിച്ച സകരി 13 ടി20 മത്സരങ്ങളിലും കളിച്ചു.

Content Highlights: Zakary Foulkes records best match figures for New Zealand bowler on Test debut

dot image
To advertise here,contact us
dot image