
തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ച സിപിഐ നേതാവ് വി എസ് സുനിൽ കുമാറിനെ പരിഹസിച്ച് ബിജെപി തൃശൂർ മുൻ ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാർ. ആരോപണം ഉന്നയിക്കും മുൻപ് സ്വന്തം പാർട്ടി വോട്ടിൽ കൃത്രിമം കാട്ടിയവരെ കണ്ടുപിടിക്കണമെന്ന് അനീഷ് കുമാർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
തോറ്റത് അംഗീകരിക്കാതെ ജനവിധിയെ അപമാനിക്കുന്ന സുനിൽ കുമാർ സ്വന്തം പഞ്ചായത്തിലും വാർഡിലും 2021ൽ എൽഡിഎഫ് സ്ഥാനാർത്ഥി മുകുന്ദന് കിട്ടിയ വോട്ട് എന്ത് കൊണ്ട് തനിക്ക് കിട്ടിയില്ലെന്ന് വിശദീകരിക്കട്ടെ. ബിജെപി വോട്ടിൽ കൃത്രിമം കാട്ടിയെന്ന് ആരോപിക്കും മുൻപ് സ്വന്തം പാർട്ടി വോട്ടിൽ ആരാണ് കൃത്രിമം കാട്ടിയതെന്നല്ലേ പറയേണ്ടത്. സ്വന്തം വാർഡിലും പഞ്ചായത്തിലും പോലും എൽഡിഎഫ് അണികൾ താങ്കൾക്ക് വോട്ട് ചെയ്യാതിരുന്നത് ബിജെപി വോട്ടിൽ കൃത്രിമം കാട്ടിയത് കൊണ്ടാണോ?
മുഖം നന്നാവാത്തതിന് കണ്ണാടിയെ കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യമെന്നും അനീഷ് കുമാർ പോസ്റ്റിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം…
സുനിൽകുമാർ ഈ കണക്കിന് ആദ്യം ഉത്തരം പറയൂ….
അന്തിക്കാട് പഞ്ചായത്ത്
2021 ൽ LDF 7185
2024 ൽ LDF 5229
LDF 1956 വോട്ട് കുറഞ്ഞു…
2021 ൽ BJP 1935
2024 ൽ BJP 5554
BJP 3619 വോട്ട് കൂടി…
അന്തിക്കാട് ബൂത്ത് 29
2021 ൽ LDF 537
2024 ൽ LDF 374
LDF 157 വോട്ട് കുറഞ്ഞു…
2021 ൽ BJP 224
2024 ൽ BJP 359
BJP 135 വോട്ട് കൂടി…
തോറ്റത് അംഗീകരിക്കാതെ ജനവിധിയെ അപമാനിക്കുന്ന സുനിൽകുമാർ സ്വന്തം പഞ്ചായത്തിലും വാർഡിലും 2021ൽ LDF സ്ഥാനാർത്ഥി മുകുന്ദന് കിട്ടിയ വോട്ട് എന്ത് കൊണ്ട് തനിക്ക് കിട്ടിയില്ലെന്ന് വിശദീകരിക്കട്ടെ…
ബിജെപി വോട്ടിൽ ക്രിത്രിമം കാട്ടിയെന്ന് ആരോപിക്കും മുൻപ് സ്വന്തം പാർട്ടി വോട്ടിൽ ആരാണ് കൃത്രിമം കാട്ടിയതെന്നല്ലേ പറയേണ്ടത്…?
സ്വന്തം വാർഡിലും പഞ്ചായത്തിലും പോലും LDF അണികൾ താങ്കൾക്ക് വോട്ട് ചെയ്യാതിരുന്നത് ബിജെപി വോട്ടിൽ കൃത്രിമം കാട്ടിയത് കൊണ്ടാണോ…?
മുഖം നന്നാവാത്തതിന് കണ്ണാടിയെ കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യം മിസ്റ്റർ?
ഈ കരച്ചിൽ എന്ന് നിർത്തും…!
Content Highlights: BJP responds to allegations of V S Sunil Kumar about voter list issue