'കോൺഗ്രസിൽ നിലനിൽക്കാൻ ഉന്നതകുലജാതിയിൽ ജനിക്കണം'; യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് രാജിവെച്ചു

പ്രസ്ഥാനം വർഗീയ ശക്തികളുടെ അടിമത്വത്തിലാണ്. പ്രസ്ഥാനത്തിൽ തുടരാൻ സാധിക്കാത്ത അവസ്ഥയെന്നും വിമര്‍ശനം

dot image

തിരുവനന്തപുരം: സംഘടനക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്‍റ് വിഷ്ണു എ പിയുടെ രാജി. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനാണ് വിഷ്ണു രാജിക്കത്ത് നൽകിയത്.

താൻ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും മറ്റൊരു ബലിയാടാണെന്നും എസ് സി സമുദായത്തിൽ പെടുന്ന ആളായതിനാൽ നാളിതുവരെ യാതൊരു പരിപാടിയിലും പങ്കെടുപ്പിക്കാറില്ലെന്നും കത്തിൽ പറയുന്നുണ്ട്. നേതൃത്വം മാനസികമായി വേദനിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. നേതാക്കന്മാരുടെ പെട്ടിയെടുക്കുകയും ഒപ്പം ഉന്നതകുലജാതിയിൽ ജനിക്കുകയും ചെയ്താൽ മാത്രമേ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിലനിൽക്കാൻ സാധിക്കൂ എന്നും കത്തിൽ പറയുന്നുണ്ട്.

പ്രസ്ഥാനം വർഗീയശക്തികളുടെ അടിമത്വത്തിലാണ്. പ്രസ്ഥാനത്തിൽ തുടരാൻ സാധിക്കാത്ത അവസ്ഥയാണെന്നും വിഷ്ണു രാജിക്കത്തിൽ ആരോപിച്ചു.

Content Highlights: Youth Congress Thiruvananthapuram District Vice President Vishnu AP resigns

dot image
To advertise here,contact us
dot image