
സിംബാബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ന്യൂസിലാന്‍ഡ്. പരമ്പരയിലെ രണ്ടാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇന്നിംഗ്‌സിനും 359 റണ്‍സിനും വിജയിച്ചതോടെയാണ് പരമ്പര ന്യൂസിലാന്‍ഡ് പിടിച്ചെടുത്തത്. ലോക ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇന്നിങ്സ് വിജയമാണിത്. സ്‌കോര്‍: സിംബാബ്‌വെ 125 & , ന്യൂസിലന്‍ഡ് 601 ഡിക്ലയര്‍ഡ്.
ന്യൂസിലന്‍ഡിന്റെ ഏറ്റവും വലിയ ടെസ്റ്റ് വിജയമായി ഇത് മാറി. രണ്ടാം ഇന്നിങ്‌സില്‍ 28.1 ഓവറിലാണ് സിംബാബ്‌വെ ഓള്‍ഔട്ടായത്. രണ്ടാം ഇന്നിംഗില്‍ സിംബാബ്‌വെയ്ക്ക് വേണ്ടി നിക്ക് വെല്‍ഷ് (പുറത്താവാതെ 47), ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്‍ (17) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ന്യൂസിലന്‍ഡിന് വേണ്ടി രചിന്‍ രവീന്ദ്ര (165), ഹെന്റി നിക്കോള്‍സ് (150), ഡെവോണ്‍ കോണ്‍വെ (153) എന്നിവര്‍ സെഞ്ച്വറി നേടിയിരുന്നു.
അന്താരാഷ്ട്ര ടെസ്റ്റിൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഒമ്പത് വിക്കറ്റ് നേടിയ സകരി ഫൗക്‌സും ഏഴ് വിക്കറ്റ് നേടിയ വെറ്ററന്‍ പേസര്‍ മാറ്റ് ഹെന്റിയുമാണ് സിംബാബ്‌വെയുടെ കഥ കഴിച്ചത്.
ബാറ്റിങിലും ന്യൂസിലന്‍ഡ് റെക്കോഡ് പ്രകടനം നടത്തിയാണ് ഉജ്വല വിജയം നേടിയത്. രച്ചിന്‍ രവീന്ദ്ര 165 റണ്‍സോടെയും ഹെന്റി നിക്കോള്‍സ് 150 റണ്‍സോടെയും ക്രീസില്‍ നില്‍ക്കുമ്പോഴാണ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഓപണര്‍ ഡെവണ്‍ കോണ്‍വെ നേരത്തേ 153 റണ്‍സ് നേടിയിരുന്നു. വില്‍ യങ് (74), ജേക്കബ് ഡുഫി (36) എന്നിങ്ങനെ ക്രീസിലെത്തിയ എല്ലാവരും തിളങ്ങി.
Content Highlights: ZIM Vs NZ, 2nd Test: New Zealand Sets Record With Historic Win Over Zimbabwe