

കൊച്ചി: സിനിമ താരം ശ്വേത മനോന് എതിരെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചെന്ന പരാതി ഉയര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. ചിലര്‍ ശ്വേതയെ മോശക്കാരിയാക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു വിനയന്‍ പറഞ്ഞത്. സിനിമ രംഗത്തെ കുളമാക്കാന്‍ ശ്രമിക്കുന്നവരാണ് ശ്വേതയ്‌ക്കെതിരെ കേസ് കൊടുത്തത് എന്നും കലാകാരന്മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത് അവസ്ഥയാണെന്നും വിനയന്‍ വ്യക്തമാക്കി.
'അമ്മയുടെ അവസ്ഥ വളരെ മോശമാണ്. നേതൃസ്ഥാനത്തേക്ക് മമ്മൂട്ടിയോ മോഹന്‍ലാലോ വരണം. അല്ലെങ്കില്‍ വലിയ പ്രശ്‌നമാകും.' വിനയന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചുവെന്ന പരാതിയിൽ നടി ശ്വേത മേനോനെതിരെ എറണാകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നടി അഭിനയിച്ച ചില ചിത്രങ്ങൾ ചൂണ്ടിക്കാട്ടി അവയിൽ അശ്ലീല രംഗങ്ങളാണെന്നാണ് മാർട്ടിൻ മേനാച്ചേരി എന്നയാൾ പരാതി നൽകിയത്. പാലേരിമാണിക്യം, രതിനിർവേദം, ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, എന്നീ ചിത്രങ്ങളും ഒരു ഗർഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നത്.
സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകി പ്രേക്ഷകർ കണ്ടതും ഇപ്പോഴും പൊതുമധ്യത്തിൽ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ സിനിമകളിലെ രംഗങ്ങൾ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു പരാതി.
Content Highlight; Director Vinayan supports Shwetha menon