
കോട്ടയം: കോട്ടയം ഈരയില്‍ കടവ് ബൈപാസില്‍ നിന്ന് ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ പിടിയില്‍. നാട്ടകം സ്വദേശി അര്‍ജുന്‍ വി, തൊണ്ടയില്‍ സ്വദേശി അനൂപ് കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 2ഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. എറണാകുളത്ത് നിന്നാണ് ഇവര്‍ ഹാഷിഷ് എത്തിച്ചത്. കോട്ടയം എക്‌സൈസ് റേഞ്ച് ആണ് ഇവരെ പിടികൂടിയത്. അതേ സമയം, സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.
Content Highlights- Two arrested in Kottayam with hashish oil brought from Ernakulam