
പാലക്കാട് : സംസ്ഥാനത്ത് റോഡിലെ കുഴിയില്‍ വീണ് വീണ്ടും അപകടം. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ റോഡിലെ കുഴിയില്‍ വീണാണ് വീണ്ടും അപകടമുണ്ടായത്. സഞ്ചരിച്ചു കൊണ്ടിരുന്ന ബൈക്ക് റോഡിലെ കുഴിയില്‍ മറിഞ്ഞ് അഞ്ചുവയസുകാരനുള്‍പ്പെടെ രണ്ടു പേക്ക് പരിക്കേറ്റു.
കരിങ്കല്ലത്താണി മുതിരമണ്ണ റഷീദ് (46), മഹ്‌സീന്‍ (5) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദേശീയപാതയിലെ നാട്ടുകല്‍ പോസ്റ്റ്ഓഫീസ് വളവിലെ കുഴിയിലാണ് ബൈക്ക് വീണത്. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
content highlights: Bike falls into pothole on road; two injured, including five-year-old