കണ്ണേ… കരളേ… വിഎസ്സേ…: കേരളം ആര്‍ത്തുവിളിച്ച മുദ്രാവാക്യം ആദ്യം വിളിച്ചയാൾ ഇതാ ഇവിടെയുണ്ട്….

കിഷോര്‍ അന്ന് വിളിച്ച കണ്ണേ… കരളേ… വിഎസ്സേ എന്ന മുദ്രാവാക്യം ഇന്നും എല്ലാവരും ഏറ്റുവിളിക്കുന്നു

dot image

തിരുവനന്തപുരം: കണ്ണേ… കരളേ… വി എസ്സേ..ഈ മുദ്രാവാക്യം കേള്‍ക്കാത്തവരുണ്ടാകില്ല. ഇങ്ങനൊരു സ്വന്തമായ മുദ്രാവാക്യം കേരള രാഷ്ട്രീയത്തില്‍ വി എസ് അച്യുതാനന്ദന് മാത്രമേയുണ്ടായിട്ടുള്ളു. കണ്ഠമിടറി പ്രായഭേദമന്യേ ഇന്നും ഈ മുദ്രാവാക്യം വിളിച്ച് ആയിരങ്ങള്‍ തലസ്ഥാനത്തേക്ക് ഒഴുകുകയാണ്. ഈ ആര്‍ത്തുലയ്ക്കുന്ന മുദ്രാവാക്യം ആരാണ് ആദ്യം വിളിച്ചതെന്ന് ഇക്കാലമത്രയും ആര്‍ക്കുമറിയില്ലായിരുന്നു. എന്നാല്‍ ഈ മുദ്രാവാക്യം ആദ്യമായി വിളിച്ചയാള്‍ ഇന്ന് പത്രക്കെട്ടുകളുമായി തന്റെ നേതാവിനെ അവസാനമായി കാണാനെത്തിയിരിക്കുകയാണ്.

2009 ജൂലൈ 12നാണ് തിരുവനന്തപുരം ബാലരാമപുരം സ്വദേശിയും പാര്‍ട്ടി പ്രവര്‍ത്തകനുമായ കിഷോര്‍ ആദ്യമായി കണ്ണേ കരളേ എന്ന് വിളിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ആദ്യമായി ഇങ്ങനൊരു മുദ്രാവാക്യം കേരളം കേള്‍ക്കുന്നത്. 'കണ്ണേ കരളേ വിഎസ്സേ.. പിച്ചിപ്പൂവേ റോസാപ്പൂവേ…റോസാപ്പൂവേ വിഎസ്സേ എന്നായിരുന്നു മുദ്രാവാക്യം. വി എസ് ആവേശമാണ്. പറഞ്ഞറിയിക്കാന്‍ പറ്റില്ല', എന്നാണ് കിഷോര്‍ പറയുന്നത്.

പിറ്റേന്ന് മുദ്രാവാക്യത്തെ കുറിച്ചുള്ള വാര്‍ത്തകളടങ്ങിയ പത്രക്കെട്ടുകളുമായാണ് കിഷോര്‍ ഇന്നെത്തിയത്. മുദ്രാവാക്യം വിളിച്ചതാരാണെന്ന് ആര്‍ക്കുമറിയാത്തത് കൊണ്ടാണ് പത്രവുമായി വരുന്നതെന്നാണ് കിഷോര്‍ പറയുന്നത്. സംഘടനാപ്രശനവും, വിഭാഗീയതയും നിലനില്‍ക്കുന്ന സമയത്താണ് വി എസിന് വേണ്ടി അന്ന് അങ്ങനൊരു മുദ്രാവാക്യം ഉയരുന്നത്. പിന്നീട് 2011ല്‍ പാലക്കാടും ഇതാവര്‍ത്തിച്ചു. പിന്നീട് പല വേദികളില്‍, പരിപാടികളില്‍ മുദ്രാവാക്യം ഉയര്‍ന്ന് കേട്ടു. കിഷോര്‍ അന്ന് വിളിച്ച കണ്ണേ… കരളേ… വിഎസ്സേ എന്ന മുദ്രാവാക്യം ഇന്നും എല്ലാവരും ഏറ്റുവിളിക്കുന്നു.

Content Highlights: Kishore the man behind Kanne Karale VS slogan

dot image
To advertise here,contact us
dot image