ഈ ഓണത്തിന് ഒരു ട്രെയിന്‍ യാത്രയാകാം; ഓണം സ്‌പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനുകളുമായി റെയില്‍വേ

സ്‌പെഷ്യല്‍ ട്രെയിനുകളുടെ നിരക്കുകള്‍ അറിയാം

dot image

ണത്തിന് ഒരു അടിപൊളി ട്രെയിന്‍ യാത്ര ആയാലോ? ഓണം സ്‌പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനുകളുമായി റെയില്‍വേ എത്തുകയാണ്. ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള ടൂര്‍ ടൈംസാണ് ഓണം സ്‌പെഷ്യല്‍ എ.സി ടൂറിസ്റ്റ് ട്രെയിന്‍ സര്‍വ്വീസ് പ്രഖ്യാപിച്ചത്.

കോറമാണ്ടല്‍ തീരംവഴിയുളള 11 ദിവസം നീളുന്ന യാത്ര അരക്ക് വാലി, സുന്ദര്‍ബന്‍സ്, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ബോറ ഗുഹകള്‍, വിശാഖപട്ടണം, കൊണാര്‍ക്ക് എന്നിവിടങ്ങള്‍ വഴിയാണ് കടന്നുപോകുന്നത്. ഓഗസ്റ്റ് 28 നാണ് യാത്ര ആരംഭിക്കുന്നത്. വളരെ വ്യത്യസ്തമായ യാത്രാനുഭവമാണ് ഈ യാത്ര പകര്‍ന്നുനല്‍കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ സുന്ദര്‍ബന്‍സിലാണ് രാത്രി താമസം ഒരുക്കിയിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്. അറിയിപ്പുകള്‍ക്കായുള്ള പി.എ സിസ്റ്റംസ് ഓണ്‍ബോര്‍ഡ്, കോച്ച് സെക്യൂരിറ്റി, ടൂര്‍ മാനേജര്‍, യാത്രാ ഇന്‍ഷുറന്‍സ്, ഹോട്ടല്‍, വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സന്ദര്‍ശനം, വാഹന സൗകര്യങ്ങള്‍, അണ്‍ലിമിറ്റഡ് ദക്ഷിണേന്ത്യന്‍ ഭക്ഷണം എന്നിവയൈാക്കെ ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

യാത്രക്കാര്‍ക്ക് എല്‍.ടി.സി - എല്‍.എഫ്, സി സൗകര്യവും ലഭിക്കും. റെയില്‍വേയുടെ 33 ശതമാനം സബ് സിഡിയുണ്ട്. സ്‌ളീപ്പര്‍ ക്ലാസ് പാക്കേജ് 26,700 രൂപ മുതലാണ്. തേഡ് എസി ജനത 29,800, തേര്‍ഡ് എസി 36,700, സെക്കന്റ് എസി 44,600 രൂപ, ഫസ്റ്റ് എസി 50,400 രൂപ എന്നിങ്ങനെയാണ് യാത്രയുടെ ടിക്കറ്റ് നിരക്കുകള്‍.

Content Highlights :Railways arrives with Onam special tourist trains

dot image
To advertise here,contact us
dot image