
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. ചിത്രത്തിലെ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗാനമാണ് 'പവർഹൗസ്'. ഇന്ന് പുറത്തിറങ്ങുന്ന ഗാനത്തിന്റെ പ്രൊമോ അണിയറപ്രവർത്തകർ പുറത്തിറക്കി. ഇപ്പോഴിതാ പ്രൊമോയിലെ ഒരു സ്റ്റിൽ ആണ് വൈറലാകുന്നത്.
സിനിമയിലെ ഗാനത്തിന്റെ റിലീസിനെക്കുറിച്ച് കൂലിയുടെ ടീമംഗങ്ങൾ ഒരു വാട്സ് ആപ്പ് ചാറ്റിലൂടെ സംസാരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇത് സംവിധായകൻ ലോകേഷ് കനകരാജിന്റെ ചാറ്റിന്റെ പ്രൊഫൈൽ പിക്ച്ചർ ആണ് ചർച്ചയാകുന്നത്. ലോകേഷിന്റെ മുൻ ചിത്രമായ ലിയോയിലെ വിജയ്‌യുടെ ചിത്രമാണ് ലോകേഷ് വാട്സ് ആപ്പ് ഡിപി ആയി വെച്ചിരിക്കുന്നത്. ഇതാണ് ഇപ്പോൾ വിജയ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. ഒരു പക്കാ വിജയ് ഫാൻ ആണ് ലോകേഷ് എന്നും കൂലി പുറത്തിറങ്ങാറായിട്ടും ലോകേഷ് വിജയ്‌യുടെ ചിത്രം മാറ്റിയിട്ടില്ലെന്നും കമന്റുകൾ ഉണ്ട്.
Loki WhatsApp DP in the Powerhouse promo 🫣🔥 #Leo pic.twitter.com/0RnrF5x1U9
— Ayyappan (@Ayyappan_1504) July 22, 2025
അതേസമയം, സിനിമയിലെ പുതിയ ഗാനമായ പവർഹൗസ് 9 മണിക്ക് പുറത്തിറങ്ങും. ചിത്രത്തിന്റെ ട്രെയ്ലർ ആഗസ്റ്റ് രണ്ടിന് പുറത്ത് വിടുമെന്ന് ലോകേഷ് കനകരാജ് നേരത്തെ പറഞ്ഞു. ആഗസ്റ്റ് 14 നാണ് കൂലി പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കൂലിയുടെ ഡബ്ബിങ് കഴിഞ്ഞ ശേഷം രജനികാന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും മണിരത്‌നം ചിത്രം 'ദളപതി' സിനിമ കണ്ട പോലെ തോന്നിയെന്നും പറഞ്ഞതായി ലോകേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ 15 മിനിറ്റോളം നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.
Content Highlights: Lokesh profile pic goes viral in coolie promo video