ഇന്ത്യയ്ക്ക് തിരിച്ചടി; പരിക്കേറ്റ ആകാശ് ദീപ് നാലാം ടെസ്റ്റിൽ കളിക്കില്ല; സ്ഥിരീകരിച്ച് ഗിൽ

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പേസർ ആകാശ് ദീപ് കളിക്കില്ല

dot image

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ നിന്ന് പേസർ ആകാശ് ദീപ് കളിക്കില്ല. പരിക്കേറ്റ താരം പരമ്പരയിൽ ഇനി കളിക്കില്ലെന്ന് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അറിയിച്ചു. ഇതോടെ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയേറ്റു. മൂന്നാം ടെസ്റ്റിൽ പത്ത് വിക്കറ്റ് നേട്ടം നേടിയ താരമായിരുന്നു ആകാശ്.

ആകാശിനെ കൂടാതെ ഓൾറൗണ്ടർ നിതീഷ് റെഡ്ഡി, പേസർ അർഷ്ദീപ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇതോടെ യുവതാരം അൻഷുൽ കംബോജിന് അരങ്ങേറ്റ അവസരം ഒരുങ്ങിയേക്കും. കാംബോജിനോ പേസർ പ്രസീദ് കൃഷ്ണയ്‌ക്കോ ആവും നറുക്ക് വീഴുക.

അതേസമയം ലോർഡ്സിൽ 22 റൺസിന് പൊരുതിത്തോറ്റ ഇന്ത്യ പരമ്പരയിൽ 2-1ന് പിന്നിലാണ്. അതുകൊണ്ടു തന്നെ മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റ് ടീം ഇന്ത്യക്ക് നിർണായകമാണ്.

Content Highlights: India suffer setback; Injured Akash Deep will not play in fourth Test; Gill confirms

dot image
To advertise here,contact us
dot image