'എന്നെ വെടിവെയ്ക്കുക മാത്രമേ ചെയ്യാവൂ'; കുടുംബം കൊലപ്പെടുത്തിയ പാക് വനിതയുടെ അവസാനവാക്കുകള്‍ വൈറല്‍

ദൃശ്യങ്ങള്‍ വൈറലായതോടെ പാകിസ്താനില്‍ ദുരഭിമാന കൊലയ്ക്ക് എതിരെ പ്രതിഷേധവും വിമര്‍ശനവും ശക്തമായി

dot image

കുടുംബത്തെ എതിര്‍ത്ത് ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്‌തെന്ന തെറ്റിന് യുവതിയെ വീട്ടുകാര്‍ വെടിവെച്ച് കൊന്നു. പാകിസ്താനിലെ ക്വറ്റയിലാണ് സംഭവം. ഇവരുടെ ഭര്‍ത്താവിനെയും കൊലപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതിന് പിന്നാലെ യുവതിയുടെ സഹോദരനെ ഉള്‍പ്പെടെ പതിമൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനിലെ ദുരഭിമാന കൊലയുടെ അവസാനത്തെ ഇരകളാണ് കൊല്ലപ്പെട്ട ദമ്പതികള്‍.

പാകിസ്താനിലെ ഒറ്റപ്പെട്ട ഒരിടത്ത് എസ്‌യുവിയിലും പിക്അപ്പ് ട്രക്കിലുമായി കുറേ ആളുകള്‍ എത്തുന്നു. ഇവര്‍ വാഹനത്തില്‍ നിന്നും ദമ്പതികളെ പുറത്തിറക്കുന്നു. ഷാള്‍ കൊണ്ട് തലമറച്ച പെണ്‍കുട്ടിയുടെ കൈയില്‍ ഒരു ഖുറാന്‍ പ്രതി നല്‍കിയിട്ടുണ്ട്. ആളുകള്‍ നോക്കിനില്‍ക്കേ യുവതി മുന്നോട്ടു നടക്കുന്നു. അവള്‍ക്കൊപ്പം മറ്റൊരാളുമുണ്ട്. പ്രാദേശികമായ ഭാഷയില്‍ എന്നോടൊപ്പം ഏഴടി വച്ചശേഷം നിങ്ങള്‍ക്ക് എന്നെ വെടിവെയ്ക്കാം എന്ന് യുവതി പറയുന്നുണ്ട്. കുറച്ച് മുന്നോട്ട് നീങ്ങിയ ശേഷം നിങ്ങള്‍ക്കെന്നെ വെടിവെയ്ക്കാം പക്ഷേ എന്നെ മറ്റൊന്നും ചെയ്യാന്‍ പാടില്ലെന്ന് യുവതി വീണ്ടും പറയുന്നത് വീഡിയോയിലുണ്ട്. യുവതി പറഞ്ഞത് അതേപടി അനുസരിച്ച് ഒപ്പമുണ്ടായിരുന്ന ആള്‍ ക്ലോസ് റെയ്ഞ്ചില്‍ അവരെ മൂന്ന് തവണ വെടിവെച്ചു. വെടിയേറ്റ് അവര്‍ താഴെ വീഴുമ്പോള്‍, കണ്ട് നില്‍ക്കുന്നവര്‍ ആര്‍പ്പുവിളിക്കുന്നുണ്ട്. പിന്നീട് വീഡിയോയില്‍ കാണിക്കുന്നത് രക്തത്തില്‍ കുളിച്ച് താഴെകിടക്കുന്ന ഒരു പുരുഷനെയാണ്. ഇക്കഴിഞ്ഞ മേയ് മാസത്തിലെ ഈദ് അല്‍ അദായ്ക്ക് മൂന്ന് ദിവസം മുമ്പാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

ദൃശ്യങ്ങള്‍ വൈറലായതോടെ പാകിസ്താനില്‍ ദുരഭിമാന കൊലയ്ക്ക് എതിരെ പ്രതിഷേധവും വിമര്‍ശനവും ശക്തമായി. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. പ്രാദേശികമായുള്ള പാരമ്പര്യ രീതികളും സംസ്‌കാര രീതികളുമൊക്കെ പിന്തുടരാന്‍ താല്‍പര്യമില്ലാത്ത സ്ത്രീകള്‍ക്ക് എതിരെയുള്ള ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ നിയമം വേണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ബാനോ ബിബി, അഹ്‌സാന്‍ ഉള്ളാഹ് എന്ന ദമ്പതികളാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഗോത്ര നേതാവായ സര്‍ദാര്‍ സതാക്‌സായ് ആണ് ഇരുവരെയും കൊല്ലാന്‍ ഉത്തരവിട്ടത്. യുവതിയുടെ സഹോദരന്‍ നല്‍കിയ ഗ്രോത നേതാവിനെ പരാതിയുമായി സമീപിച്ചത്. അയാളുടെ സമ്മതമില്ലാതെ യുവതി വിവാഹം കഴിച്ചെന്നായിരുന്നു പരാതി. ഈ ഗോത്ര നേതാവിനെ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlights: Last words of Pak women killed by Family went viral

dot image
To advertise here,contact us
dot image