
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവാരമില്ലാത്ത ബ്രത്തലൈസറില്‍ കുടുങ്ങി കൂടുതല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍. വെള്ളറട ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവറാണ് പുതിയ ഇര. ഡ്രൈവര്‍ സുനില്‍ മദ്യപിച്ചെന്ന് ബ്രത്തലൈസറില്‍ കാണിച്ചിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ലെന്ന് സുനില്‍ പറഞ്ഞു.
സംഭവത്തില്‍ വെള്ളറട പൊലീസ് സ്റ്റേഷനില്‍ സുനില്‍ പരാതി നല്‍കിയിട്ടുണ്ട്. പിന്നീട് പൊലീസിന്റെ പരിശോധനയില്‍ സുനില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിയുകയായിരുന്നു. ബ്രത്തലൈസറില്‍ മദ്യപിച്ചതായി കാണിച്ചത് കൊണ്ട് പുലര്‍ച്ചെ അഞ്ചുമണിക്ക് പുറപ്പെടേണ്ട സര്‍വീസ് മുടങ്ങി. വെള്ളറട-കോവിലവിള സര്‍വീസ് ആണ് മുടങ്ങിയത്.
കഴിഞ്ഞ ദിവസം ചക്ക കഴിച്ച് ബസ് ഓടിച്ച പന്തളം കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കും ഇത്തരത്തില്‍ ബ്രത്തലൈസറില്‍ നിന്ന് പണി കിട്ടിയിരുന്നു. മദ്യപിക്കാത്ത ഇയാളെ ഊതിച്ചപ്പോള്‍ ബ്രത്തലൈസര്‍ പത്ത് പോയിന്‍റിലെത്തുകയായിരുന്നു. പിന്നീട് പലരും ചക്ക കഴിച്ച് ടെസ്റ്റ് ചെയ്തപ്പോള്‍ സമാന രീതിയില്‍ ബ്രത്തലൈസറില്‍ മദ്യപിച്ചതായി കാണിച്ചപ്പോഴാണ് ഡ്രൈവര്‍ നിരപരാധിയാണെന്ന് മനസിലായത്.
Content Highlights: Breathalyzer continues to work for drivers turns even those who have never drunk into alcoholics