പാകിസ്താനിക്ക് ഇന്ത്യന്‍ സുഹൃത്ത് നല്‍കിയ ദ ബെസ്റ്റ് ഗിഫ്റ്റ്! വീഡിയോ കണ്ടത് മൂന്ന് മില്യണ്‍ പേര്‍

യുകെയില്‍ നിന്നും അവധിക്ക് ഇന്ത്യയിലേക്ക് വന്ന സുഹൃത്ത് തിരികെ എത്തിയപ്പോള്‍ പാക് സുഹൃത്തിന് നല്‍കിയ സർപ്രൈസ് സമ്മാനം

പാകിസ്താനിക്ക് ഇന്ത്യന്‍ സുഹൃത്ത് നല്‍കിയ ദ ബെസ്റ്റ് ഗിഫ്റ്റ്! വീഡിയോ കണ്ടത് മൂന്ന് മില്യണ്‍ പേര്‍
dot image

സ്വന്തം നാട്ടില്‍ പോയി തിരികെ വരുന്ന സുഹൃത്തും എന്തെങ്കിലും സ്‌പെഷ്യല്‍ നമുക്കായി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നത് ഒരു തെറ്റല്ല. വസ്ത്രമോ സ്‌പെഷ്യല്‍ ഫുഡോ സ്‌നാക്‌സോ എങ്കിലും പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ കാത്തിരുന്ന് ഒടുവില്‍ സുഹൃത്ത് തിരികെ എത്തുമ്പോള്‍ നമ്മക്കായി കൊണ്ടുവന്നത് അപ്രതീക്ഷിതമായ ഒരു ഗിഫ്റ്റായി പോയാല്‍ എന്ത് ചെയ്യും. കയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത ഒരു അവസ്ഥയാണ് യുകെയില്‍ സംഭവിച്ചിരിക്കുന്നത്. യുകെയില്‍ നിന്നും അവധിക്ക് ഇന്ത്യയിലേക്ക് വന്ന സുഹൃത്ത് തിരികെ എത്തിയപ്പോള്‍ പാക് സുഹൃത്തിന് സമ്മാനിച്ചത് നല്ല ഒന്നാന്തരം കുക്കറും പിന്നെ ജീരകം നിറച്ച ഒരു കുപ്പിയും. വിലമതിക്കാനാവാത്ത സമ്മാനം നല്‍കിയ ഇന്ത്യക്കാരന്റെയും അത് കണ്ട് ചിരി അടക്കാന്‍ പാടുപ്പെടുന്ന അദ്ദേഹത്തിന്റെ പാകിസ്താന്‍ സുഹൃത്തിന്റെയും വീഡിയോയ്ക്ക് മൂന്നു മില്യണ്‍ വ്യൂവ്‌സാണ് ലഭിച്ചിരിക്കുന്നത്.

കൈയില്‍ ഒരു കവറും പിടിച്ചാണ് ഇന്ത്യക്കാരനായ സുഹൃത്ത് അടുക്കളയിലേക്ക് ചെല്ലുന്നത്. ഇന്ത്യയിലേക്കുള്ള യാത്ര കഴിഞ്ഞ് വന്നപ്പോള്‍ ഒരു സമ്മാനവുമായി എത്തിയതാണെന്ന് ഇദ്ദേഹം പറയുന്നുണ്ട്. പ്രതീക്ഷ വാനോളമായിരുന്നു. എന്നാല്‍ പാക് സുഹൃത്ത് സമ്മാനം കണ്ടൊന്ന് ഞെട്ടി. ഇന്ത്യയില്‍ നിന്നും നീ എനിക്കായി കുക്കറാണോ കൊണ്ടുവന്നതെന്നാണ് അമ്പരന്നുള്ള അയാളുടെ ചോദ്യം.

വീട്ടില്‍ നല്ലൊരു കുക്കറില്ലല്ലോ അതാണ് ഇതും കൊണ്ട് വന്നതെന്നാണ് കൂട്ടുകാരന്റെ വിശദീകരണം. എന്തെങ്കിലും നല്ല സാധനം കൊണ്ടുവരുമെന്നാണ് താന്‍ പ്രതീക്ഷിച്ചതെന്ന് പാകിസ്താനി പറയുന്നുണ്ട്. ഇവിടെയും തീര്‍ന്നില്ല, രണ്ടാമതൊരു സര്‍പ്രൈസ് കൂടി ഉണ്ടായിരുന്നു. ഒരു ബോക്‌സ് മുഴുവന്‍ ജീരകമായിരുന്നു അത്. യുകെയില്‍ പാകിസ്താനികളും ഇന്ത്യക്കാരും ഒരേ കുടുംബം പോലെയാണ് ജീവിക്കുന്നത്. ഭാഷ, രാഷ്ട്രീയം, അതിര്‍ത്തി അങ്ങനെ എല്ലാ തരത്തിലും വിഭാഗീയതയുണ്ടെങ്കിലും ഒത്തൊരുമിച്ചാണ് പലരും കഴിയുന്നതെന്ന് ഈ വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നു. പാകിസ്താനില്‍ ഇത്രയും നല്ല കുക്കര്‍ കിട്ടാനില്ലെന്നും ഇത് ബസ്റ്റ് ഗിഫ്റ്റാണെന്നുമാണ് വീഡിയോക്ക് താഴെ വന്നൊരു കമന്റ്. തീര്‍ന്നില്ല ഈ സീരീസ് ഇങ്ങനെ തന്നെ തുടരണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.
Content Highlights: Pakistani man gets pressure cooker as gift from Indian friend

dot image
To advertise here,contact us
dot image