'ഞാൻ ഒരു കണ്ണി മാത്രം,അവർക്ക് വലിയ ലക്ഷ്യമുണ്ട്,അതില്‍ വീഴരുത്'; ലൈംഗികാരോപണങ്ങളിൽ മാധ്യമങ്ങൾക്കെതിരെ രാഹുൽ

മുതിര്‍ന്ന നേതാക്കള്‍ മുതല്‍ യുവനിരയും സൈബര്‍ പോരാളികളും ദുര്‍ബലപ്പെടേണ്ടതും തമ്മില്‍ തല്ല് ഉണ്ടാക്കേണ്ടതും മാധ്യമങ്ങളുടെ ആവശ്യമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍

'ഞാൻ ഒരു കണ്ണി മാത്രം,അവർക്ക് വലിയ ലക്ഷ്യമുണ്ട്,അതില്‍ വീഴരുത്'; ലൈംഗികാരോപണങ്ങളിൽ മാധ്യമങ്ങൾക്കെതിരെ രാഹുൽ
dot image

പത്തനംതിട്ട: തനിക്കെതിരായ ലൈംഗിക ആരോപണങ്ങളില്‍ മാധ്യമങ്ങളെ പഴിച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മാധ്യമങ്ങളുടെ ലക്ഷ്യം താന്‍ മാത്രമല്ലെന്നും കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തലാണെന്നും രാഹുല്‍ പറഞ്ഞു. താന്‍ ഒരു കണ്ണി മാത്രമാണെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കമന്റ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു രാഹുലിന്റെ പ്രതികരണം.

'ഈ മാധ്യമങ്ങളുടെ ലക്ഷ്യം ഞാന്‍ അല്ല. ഞാന്‍ ഒരു കണ്ണി മാത്രം. ഈ ദിവസങ്ങളില്‍ തന്നെ യാതൊരു അടിസ്ഥാനം ഇല്ലാതെ അവര്‍ ഷാഫി പറമ്പിലിനെ, വി ടി ബല്‍റാമിനെ, പി കെ ഫിറോസിനെ, ടി സിദ്ദിഖിനെ, ജെബി മെത്തറിനെ പല കാരണം പറഞ്ഞ് ആക്രമിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? അവര്‍ക്ക് വലിയ ലക്ഷ്യം ഉണ്ട്. ആ അജണ്ടയില്‍ പോയി വീഴരുത്', രാഹുല്‍ പങ്കുവെച്ച സന്ദേശത്തില്‍ പറയുന്നു.

കെ സി വേണുഗോപാല്‍, സണ്ണി ജോസഫ്, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സുധാകരന്‍, അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ മുതല്‍ യുവനിരയും സൈബര്‍ പോരാളികളും ദുര്‍ബലപ്പെടേണ്ടതും തമ്മില്‍ തല്ല് ഉണ്ടാക്കേണ്ടതും മാധ്യമങ്ങളുടെ ആവശ്യമാണെന്നും രാഹുല്‍ പറയുന്നു. നേതാക്കള്‍ തൊട്ട് നിങ്ങള്‍ വരെ ദുര്‍ബലപ്പെട്ടാല്‍ ദുര്‍ബലമാകുന്നത് കോണ്‍ഗ്രസ് ആണെന്നും രാഹുല്‍ സന്ദേശത്തില്‍ പറയുന്നു. ഇന്ന് വൈകിട്ട് 4.57നാണ് രാഹുലിന്റെ സന്ദേശം ഗ്രൂപ്പില്‍ വന്നത്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്ത വിവരം കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെ അറിയിച്ചിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും അറിയിച്ചിരുന്നു. സഭയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പ്രത്യേക ബ്ലോക്ക് അനുവദിക്കും.

ലൈംഗിക അതിക്രമ കേസിലെ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ ആശയക്കുഴപ്പം തുടരുന്നുന്നതിനിടെയായിരുന്നു കത്ത് കൈമാറിയത്. രാഹുല്‍ നിയമസഭയില്‍ വരുന്നതില്‍ ശക്തമായ വിയോജിപ്പ് വി ഡി സതീശന്‍ കെപിസിസി അധ്യക്ഷനെ അറിയിച്ചിരുന്നു. രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്താല്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള അവസരം നഷ്ടമാകുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പ്.

Content Highlights: Rahul Mamkootathil message criticise media on allegation

dot image
To advertise here,contact us
dot image