പൊലീസുകാരന്റെ തലയില്‍ ചുറ്റികകൊണ്ട് അടിച്ചു; പ്രതി അറസ്റ്റില്‍

പുന്തുറ ആലുക്കാട് മദര്‍ തെരേസ കോളനി സ്വദേശി ജോസിനെ ആണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്

dot image

തിരുവന്തപുരം: പൊലീസ്‌കാരന്റെ തലയില്‍ ചുറ്റികകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പുന്തുറ ആലുക്കാട് മദര്‍ തെരേസ കോളനി സ്വദേശി ജോസിനെ(30) ആണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ബിനുവിനെ(46) ആണ് പ്രതി ആക്രമിച്ചത്.

കഴിഞ്ഞ ഒന്‍പതിന് ഉച്ചക്ക് 12-30 ഓടെ തിരുവല്ലം ഇടയാര്‍ ഫാത്തിമ മാതാ പള്ളിയ്ക്ക് സമീപമായിരുന്നു സംഭവം.
കഴിഞ്ഞ ഓഗസ്റ്റ് 11 ന് പള്ളിവളപ്പിലുണ്ടിരുന്ന കാണിക്ക വഞ്ചി പൊളിച്ച് പണം കവരാന്‍ ശ്രമിച്ച ജോസിനെ തടയുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തത് ഡ്യുട്ടിയിലുണ്ടായിരുന്ന ബിനുവായിരുന്നു.


കഴിഞ്ഞ ബുധനാഴ്ച വീണ്ടും പള്ളി വളപ്പിലെത്തിയ ജോസിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ബിനു ചോദ്യം ചെയ്തിരുന്നു.ഇതിന്‌റെ വൈരാഗ്യത്തില്‍ അടുത്തുണ്ടായിരുന്ന ചുറ്റിക വെച്ച് പ്രതി ബിനുവിന്റെ തലയില്‍ അടക്കുകയായിരുന്നെന്ന് എസ് ഐ വി സുനില്‍ പറഞ്ഞു.
പൊലീസുകാരന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനും പ്രതിക്കെതിരെ കേസ് എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Content highlights : Policeman hit on head with hammer; accused arrested

dot image
To advertise here,contact us
dot image