സംസ്ഥാനത്ത് വീണ്ടും നിപ മരണം? ; പാലക്കാട് പനി ബാധിച്ചു മരിച്ച 58-കാരന് നിപയെന്ന് സംശയം

രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനാല്‍ 58 കാരന്‌റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

dot image

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം. പനി ബാധിച്ചു മരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ 58-കാരന് നിപയെന്ന് സംശയം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കവേയാണ് മരണം സംഭവിച്ചത്.

രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനാല്‍ 58 കാരന്‌റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. സാമ്പിള്‍ മഞ്ചേരിയിലെയും, പൂനെയിലേയും വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. എന്നാല്‍ സംഭവം സ്ഥിരീകരിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

content highlights: Another Nipah death in the state?; 58-year-old who died of fever in Palakkad suspected to have Nipah

dot image
To advertise here,contact us
dot image