
ബംഗളൂരു:ഭാര്യയെടുത്ത വായ്പ്പയെചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കര്‍ണാടകയിലെ ദാവന്‍ഗരെയിലാണ് സംഭവം. വിദ്യയെന്ന യുവതി ഭര്‍ത്താവിന്‌റെ ജാമ്യത്തില്‍ കടമെടുത്ത പണത്തിന്‌റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ നിരന്തരം പ്രശ്നമുണ്ടാക്കി. ഇതെ ചൊല്ലിയാണ് ഇരുവരും തര്‍ക്കത്തിലായത്.
നിലത്തേക്ക് തള്ളിയിട്ട ശേഷം ഭര്‍ത്താവ് വിജയ് യുവതിയുടെ മൂക്ക് കടിച്ചെടുക്കുകയായിരുന്നു. യുവതിയുടെ മൂക്ക് അറ്റുപോയ അവസ്ഥയിലായിരുന്നു. നിലവിളികേട്ട് ഓടിവന്ന അയല്‍വാസികള്‍ ഉടന്‍തന്നെ യുവതിയെ അടുത്തുള്ള ചന്നഗിരി ആശുപത്രിയില്‍ എത്തിച്ചു.
Content highlights: Husband bites off wife's nose in Karnataka