പത്തനംതിട്ടയിൽ പാറമടയിൽ കല്ലിടിഞ്ഞ് വീണ് അപകടം; രണ്ട് തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു

ഇതര സംസ്ഥാന തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത്

dot image

കോന്നി: പത്തനംതിട്ട പയ്യനാമണ്‍ ചെങ്കുളം പാറമടയില്‍ പാറ അടര്‍ന്ന് വീണ് കല്ലുകള്‍ക്കിടയില്‍ രണ്ട് പേര്‍ കുടുങ്ങി കിടക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. അകപ്പെട്ടവരില്‍ ഒരാള്‍ ജാര്‍ഖണ്ഡ് സ്വദേശിയും മറ്റൊരാള്‍ ഒറീസ സ്വദേശിയുമാണെന്നാണ് വിവരം.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഹിറ്റാച്ചി ഉപയോഗിച്ച് പാറ നീക്കം ചെയ്യുന്നതിനിടിയിലായിരുന്നു അപകടം. ഹിറ്റാച്ചി ഓപ്പറേറ്ററും ഹെൽപ്പറുമാണ് കുടുങ്ങി കിടക്കുന്നത്. ഹിറ്റാച്ചി പൂര്‍ണമായും തകര്‍ന്നു. പാറ വീഴുന്നത് തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണ്.

Content Highlights- Two workers trapped in rockfall accident at rock quarry in Pathanamthitta

dot image
To advertise here,contact us
dot image