'സമയം തെറ്റിച്ചാല്‍ അടിയോടടി'; പാലക്കാട് സ്വകാര്യബസ് ജീവനക്കാരുടെ കൂട്ടത്തല്ല്

ബസ് ഓടിക്കുന്നതുമായി ബന്ധപ്പെട്ട സമയക്രമത്തെ ചൊല്ലിയായിരുന്നു സംഘര്‍ഷം ഉടലെടുത്തത്.

dot image

പാലക്കാട്: മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. പാലക്കാട് - മണ്ണാര്‍ക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സിലെയും കോഴിക്കോട്-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സിലെ ജീവനക്കാരും തമ്മിലായിരുന്നു സംഘര്‍ഷം നടന്നത്. ബസ് ഓടിക്കുന്നതുമായി ബന്ധപ്പെട്ട സമയക്രമത്തെ ചൊല്ലിയായിരുന്നു സംഘര്‍ഷം ഉടലെടുത്തത്.

സമയത്തെ ചൊല്ലിയുള്ള തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം നടന്നത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്നലെ ബസ് ജീവനക്കാര്‍ തമ്മിലുള്ള സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഒറ്റപ്പാലത്ത് ബസ് കണ്ടക്ടര്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു.

തിരുവില്വാമല നടുവത്തപാറ സ്വദേശി ജയേഷാണ് മരിച്ചത്. ഒറ്റപ്പാലം ചിനക്കത്തൂര്‍ കാവ് ബസ് സ്റ്റോപ്പില്‍ വെച്ചായിരുന്നു സംഭവം നടന്നത്. പാലക്കാട് - പട്ടാമ്പി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അല്‍ അമീന്‍ ബസിലെയും ഒറ്റപ്പാലം -തിരുവില്വാമല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശാന്തി ബസ്സിലെ ജീവനക്കാരും തമ്മിലാണ് ഇന്നലെ തര്‍ക്കം ഉണ്ടായത്.

content highlights:Clashes between bus employees in Palakkad

dot image
To advertise here,contact us
dot image