17 വർഷം മാത്രം പഴക്കം; പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ബി ആൻഡ് സി ബ്ലോക്കിന് ബലക്ഷയം

അറ്റകുറ്റപ്പണി സംബന്ധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയിട്ടില്ല

17 വർഷം മാത്രം പഴക്കം; പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ബി ആൻഡ് സി ബ്ലോക്കിന് ബലക്ഷയം
dot image

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 വര്‍ഷം മാത്രം പഴക്കമുളള കെട്ടിടം അപകടാവസ്ഥയില്‍. കെട്ടിടത്തിന് നാലുവര്‍ഷം മുന്‍പ് ബലക്ഷയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ ഇതുവരേയും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.

അപകടാവസ്ഥയിലുളള കെട്ടിടത്തില്‍ ഇപ്പോഴും കിടത്തി ചികിത്സ തുടരുന്നത് ആശങ്കാജനകമാണ്. അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ജൂലൈ 21-ന് അറ്റകുറ്റപ്പണി നടത്തുന്ന ഏജന്‍സിക്ക് ബ്ലോക്ക് കൈമാറുമെന്നാണ് വിവരം. എന്നാൽ അറ്റകുറ്റപ്പണി സംബന്ധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയിട്ടില്ല.

ശസ്ത്രക്രിയാ വിഭാഗവും ഗൈനക്കോളജി വിഭാഗവും ഉൾപ്പെടെ പ്രധാനപ്പെട്ട വകുപ്പുകളെല്ലാം പ്രവർത്തിക്കുന്നത് ബലക്ഷയം റിപ്പോര്‍ട്ട് ചെയ്ത കെട്ടിടത്തിലാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം ആശുപത്രി സന്ദര്‍ശിച്ചിരുന്നു.

Content Highlights: Pathanamthitta general hospital building weak, no action taken so far

dot image
To advertise here,contact us
dot image