സ്കൂളിൽ ഷൂസ് ധരിച്ചെത്തിയതിന് റാഗിങ്; പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ മർദ്ദനം, കൈയ്യൊടിഞ്ഞു

റാഗിങ്ങില്‍ ഉള്‍പ്പെട്ട നാല് വിദ്യാര്‍ത്ഥികളെ ഇതിനോടകം തന്നെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി അധികൃതർ അറിയിച്ചു

dot image

കാസർകോട്: കാസർകോട്ട് പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ മർദ്ദനം. പ്ലസ് ടു വിദ്യാർത്ഥികളുടെ ആക്രമണത്തിലാണ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്. സ്കൂളിൽ ഷൂസ് ധരിച്ച് എത്തിയതിനാണ് സീനിയേഴ്സായ കുട്ടികൾ മർദ്ദിച്ചത്. നിലത്ത് തള്ളിയിട്ട ശേഷം വിദ്യാർത്ഥിയുടെ ദേഹത്ത് ബെഞ്ച് മറിച്ചിട്ടതായും പരാതിയിൽ പറയുന്നു. ബെഞ്ചു വീണ് വിദ്യാര്‍ത്ഥിയുടെ കൈയ്യൊടിഞ്ഞു. കുട്ടിയുടെ മുഖത്തുള്‍പ്പെടെ നഖം കൊണ്ടേറ്റ പരിക്കുകളുണ്ട്. രക്ഷാകര്‍ത്താക്കളുടെ പരാതിയില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ നാല് പേരെ ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. റാഗിങില്‍ ഉള്‍പ്പെട്ട നാല് വിദ്യാര്‍ത്ഥികളെ ഇതിനോടകം തന്നെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി അധികൃതർ അറിയിച്ചു.

Content Highlights- Ragging for wearing shoes to school; Plus One student beaten up, hand broken

dot image
To advertise here,contact us
dot image