ആലപ്പുഴയിൽ വീണ്ടും തെരുവ് നായ ആക്രണം; 45 കാരൻ ടിറ്റോയ്ക്ക് കടിയേറ്റു

കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിച്ചുണ്ട്

dot image

ആലപ്പുഴ: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. ആലപ്പുഴ ചമ്പക്കുളത്ത് 45 കാരനെയാണ് തെരുവ് നായ ആക്രമിച്ചത്.
ചമ്പക്കുളം സ്വദേശി ടിറ്റോയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിച്ചുണ്ട്. തെരുവ് നായയുടെ കടിയേറ്റ ശേഷം ടിറ്റോ തന്നെയാണ് നായയെ പിടികൂടി പരിശോധനയ്ക്ക് കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.

'തെരുവ് നായ തൻ്റെ കാലിലാണ് കടിച്ചത്. ഞാൻ ഉടൻ തന്നെ വാക്സിൻ എടുത്തു. എന്നെ നായ കടിച്ച ഉടൻ തന്നെ നായയുടെ പെടലിക്ക് കയറി പിടിച്ച് പൊക്കിയെടുക്കുകയായിരുന്നു. അല്ലെങ്കിൽ അത് മറ്റുള്ളവരെ കൂടി കടിക്കുകമായിരുന്നു. നായയെ പിടികൂടിയ ഉടൻ തന്നെ ലാബിലേക്കാണ് ഞാൻ പോയത്. ലാബിലെ റിസൾട്ട് വന്നപ്പോൾ കടിച്ച നായയ്ക്ക് പേവിഷബാധയുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു'. നായയുടെ കടിയേറ്റ ടിറ്റോ പറഞ്ഞു. ആലപ്പുഴ, ചമ്പക്കുളം ഭാഗത്ത് നായ ശല്യം രൂക്ഷമാണെന്നും ടിറ്റോ കൂട്ടിച്ചേർത്തു.

വിവിധ ജില്ലകളിലായി കഴിഞ്ഞ ദിവസങ്ങളിൽ തെരുവ് നായ ആക്രമണം രൂക്ഷമായി തുടരുകയാണ്. പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രിയിൽ തെരുവുനായ ശല്യം രൂക്ഷമായതോടെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആശുപത്രിക്ക് പുറത്ത് പോകാൻ പോലും ഭയമാണെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. പുറത്തേക്ക് ഇറങ്ങുമ്പോൾ വടിയും കല്ലും ഉപയോഗിച്ച് തെരുവ് നായ്ക്കളെ തുരത്തേണ്ടി വരുന്ന അവസ്ഥയാണെന്നും ആശുപത്രി പരിസരത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ടയറുകളും കേബിളുകളും നായകൾ കടിച്ച് നശിപ്പിക്കുകയാണെന്നും ജീവനക്കാരും കൂട്ടിരിപ്പുകാരും ആരോപിച്ചു. തെരുവു നായകൾ തമ്മിലുള്ള കടിപിടിയും ആശുപത്രി കോമ്പൗണ്ടിൽ പതിവാണെന്നും അവർ പറഞ്ഞു.

Content Highlights: Another stray dog ​​attack in Alappuzha; 45-year-old Tito bitten

dot image
To advertise here,contact us
dot image