മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു

പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നായിരുന്നു അന്ത്യം

മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു
dot image

നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു (92) അന്തരിച്ചു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ഇന്ന് രാവിലെ 9 മണിയോടെയാണ് മരണം സംഭവിച്ചത്. മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിലാണ് താമസം. കബറടക്കം ഇന്ന് രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ നടക്കും. ഭാര്യ: പരേതയായ നബീസ. മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മരുമക്കൾ: മമ്മുട്ടി ( പി ഐ മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീൻ, ജമീസ് അസീബ്.

Content Highlights: Mammootty's Father in Law passes away

dot image
To advertise here,contact us
dot image