
ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സിനിമയാണ് മദ്രാസി. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റെ പ്രകടനത്തിനും തിരക്കഥയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സാക്ഷാൽ രജനികാന്ത്. ശിവകാർത്തികേയൻ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
'എന്തൊരു പെർഫോമൻസ്, എന്തൊരു ആക്ഷൻസ്, നിങ്ങൾ ഒരു ആക്ഷൻ ഹീറോ ആയി മാറിയിരിക്കുന്നു', എന്നാണ് രജനികാന്ത് പറഞ്ഞത്. എൻ്റെ ആരാധനാപാത്രമായ രജനികാന്ത് സാറിന്റെ പക്കൽ നിന്നും എനിക്ക് അഭിനന്ദനം ലഭിച്ചു. എന്തൊരു പെർഫോമൻസ്, എന്തൊരു ആക്ഷൻസ്, സൂപ്പർ സൂപ്പർ എസ്കെ. എനിക്ക് ഒരുപാട് ഇഷ്ടമായി. ദൈവം അനുഗ്രഹിക്കട്ടെ. ഒപ്പം അദ്ദേഹത്തിന്റെ ട്രേഡ്മാർക്ക് ചിരിയും', എന്നാണ് ശിവകാർത്തികേയൻ കുറിച്ചത്. കൂലി സെറ്റിൽ നിന്നുള്ള രജനികാന്തിനൊപ്പമുള്ള ചിത്രവും നടൻ പങ്കുവെച്ചിട്ടുണ്ട്.
ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമ ഒരുങ്ങിയത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. ചിത്രം ഇതിനോടകം 50 കോടി ക്ലബിൽ ഇടംപിടിച്ചുകഴിഞ്ഞു. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പോലീസ് വേഷത്തിലാണ് ബിജു മേനോൻ സിനിമയിൽ എത്തുന്നത്. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. വിധ്യുത് ജംവാൽ, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
content highlights: rajinikanth appreciates sivakarthikeyan film madharaasi