ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; സിസിടിവി ദൃശ്യങ്ങൾ കൂടി വന്നതോടെ വലിയ കള്ളം പൊളിഞ്ഞു: ജി കൃഷ്ണകുമാർ

ദിയ കൃഷ്ണയുടെ കവടിയാറിലുള്ള ഒബൈഓസി എന്ന ആഭരണങ്ങളും സാരിയും വില്‍ക്കുന്ന ഓണ്‍ലൈന്‍-ഓഫ് ലൈന്‍ പ്ലാറ്റ്‌ഫോമിലെ സ്ഥാപനത്തിലാണ് ഇത്തരത്തിൽ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയത്

dot image

കൊച്ചി: ബിസിനസ് സംരംഭകയും ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി ജി കൃഷ്ണകുമാർ. 69 ലക്ഷം രൂപ നഷ്ടമായത് കൂടാതെ സ്റ്റോക്കുകളിലും കുറവ് കാണുന്നുണ്ടെന്ന് ദിയയുടെ അച്ഛനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒന്നാം തീയതിയാണ് ഞങ്ങൾ പൊലീസിനെ സമീപിച്ചത്.
അതിനു ശേഷമാണ് അവർ പരാതി നൽകാനായി എത്തിയത്. ഇവർക്ക് പിന്നിൽ ആരോ ഉണ്ടെന്നും, അന്ന് ഞങ്ങൾക്കെതിരെ പ്രതികരിച്ച ശേഷം അവർ ഇപ്പോൾ എവിടെ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 'ആദ്യ ഘട്ടത്തിൽ തന്നെ മാധ്യമങ്ങൾ വാർത്തയുടെ സത്യാവസ്ഥ കണ്ടെത്താൻ സഹായിച്ചു. ഏതെങ്കിലും രാഷ്ട്രീയക്കാരനോ പാർട്ടിക്കൊ ഇതിൽ താല്പര്യമുണ്ടെങ്കിൽ അങ്ങനെ ഇടപെടുത്തരുത്. രാഷ്ട്രീയത്തെ വച്ച് എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ. എന്റെ കുടുംബത്തെ അതിൽ ചേർക്കരുത്. ഈ വിഷയത്തിൽ ഞാൻ രാഷ്ട്രീയം ഇടപെടുത്തിയിട്ടില്ല. ജാതി ഒന്നും ഇതിൽ ഇടപെടുത്തേണ്ട ആവശ്യമേ ഇല്ല. സിസിടിവി ദൃശ്യങ്ങൾ കൂടി വന്നതോടെ വലിയ കള്ളം പൊളിഞ്ഞു' ജി കൃഷ്ണകുമാർ പറഞ്ഞു.

അതേസമയം സംഭവത്തിൻ്റെ ആദ്യഘട്ടത്തിൽ ജീവനക്കാരെ ചോദ്യം ചെയ്തപ്പോൾ ചെറിയ തുകകൾ എടുത്തു എന്നാണ് അവർ പറഞ്ഞിരുന്നതെന്ന് നേരത്തെ ദിയ കൃഷ്ണ പറഞ്ഞിരുന്നു. ഏപ്രിൽ വരെ താൻ ഹോസ്പിറ്റലിൽ ആയതിനാൽ കൃത്യമായി അത് ശ്രദ്ധിക്കാൻ സാധിച്ചിരുന്നില്ലെന്നും ജീവനക്കാരിൽ താൻ അർപ്പിച്ച വിശ്വാസത്തിന്റെ പേരിലാണ് അബദ്ധം പറ്റിയതെന്നും ദിയ കൃഷ്ണ പറഞ്ഞിരുന്നു.

ദിയ കൃഷ്ണയുടെ കവടിയാറിലുള്ള ഒ ബൈ ഓസി എന്ന ആഭരണങ്ങളും സാരിയും വില്‍ക്കുന്ന ഓണ്‍ലൈന്‍-ഓഫ് ലൈന്‍ പ്ലാറ്റ്‌ഫോമിലെ സ്ഥാപനത്തിലാണ് ഇത്തരത്തിൽ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി കൃഷ്ണകുമാറും ദിയയും രം​ഗത്ത് വന്നത്.
മുന്‍ ജീവനക്കാരികളായ വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്‌ലിന്‍, രാധു എന്നിവര്‍ക്കെതിരെയാണ് ദിയ പരാതി നൽകിയത്. ആദ്യം ഓണ്‍ലൈനായി നടന്നിരുന്ന ഈ ബിസിനസ് അടുത്തിടെയാണ് തിരുവനന്തപുരം നഗരത്തില്‍ ഷോറൂമിലേക്ക് ദിയ മാറ്റുന്നത്. നിലവില്‍ ഓണ്‍ലൈനായും ഷോറൂം വഴിയും വില്‍പന നടക്കുന്നുണ്ട്. എന്നാല്‍ ഇവിടെ പേയ്‌മെന്റുമായി ബന്ധപ്പെട്ട് വലിയ തട്ടിപ്പ് നടന്നു എന്ന പരാതി ദിയ കൃഷ്ണ ഉന്നയിക്കുകയായിരുന്നു. കടയിലും ഓണ്‍ലൈനിലും കടയുടെ യഥാര്‍ത്ഥ പേയ്‌മെന്റ് സ്‌കാനറിന് പകരം, ആരോപിതരായ ജീവനക്കാരികള്‍ തങ്ങളുടെ സ്വന്തം നമ്പറുകള്‍ നല്‍കി എന്നാണ് ദിയയുടെ പരാതി.

Content Highlights:G Krishnakumar says the lie was exposed after CCTV footage emerged

dot image
To advertise here,contact us
dot image