
കോഴിക്കോട്: പൊലീസിന് തലവേദനയായി ബാറില്‍ അതിക്രമം നടത്തിയ പ്രതി. കോഴിക്കോട് ചെമ്മങ്ങാട് പള്ളിക്കണ്ടി സ്വദേശി തെക്കേതലപ്പറമ്പ് വീട്ടില്‍ മുഹമ്മദ് വാരിസാ(25)ണ് പൊലീസിന് നേരെയും മദ്യപിച്ച് അതിക്രമംകാട്ടി. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പൊലീസിന് ഉണ്ടായത്.
കഴിഞ്ഞ ദിവസമാണ് കസബ എസ്‌ഐയും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയില്‍ പാര്‍ക്ക് റസിഡന്‍സി ബാറിന് സമീപം വാരിസ് ആക്രമണം ഉണ്ടാക്കിയത്. ഈ സമയത്ത് പ്രതി മദ്യപിച്ചിരുന്നവരോട് പ്രശ്‌നമുണ്ടാക്കുകയും ബിയര്‍ബോട്ടിലുകള്‍ എടുത്ത് എറിയുകയും ചെയ്യുകയായിരുന്നു. അതിക്രമത്തില്‍ ബാറിലെ ലിക്വര്‍ വെന്റിംഗ് മെഷീനിന് കേടുപാട് സംഭവിച്ചു. ഇത് തടയാൻ ശ്രമിച്ച മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നാലെ ഇയാള്‍ പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും അക്രമം തുടരുകയായിരുന്നു. വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും സ്റ്റേഷനിലെത്തിച്ചപ്പോള്‍ ശുചിമുറിയിലെ ടൈല്‍ പൊട്ടിക്കുകയും ചെയ്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു
Content Highlights-Accused of assaulting a bar for a headache; police lose around Rs. 1.5 lakh