കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് റെയ്ഡ്; സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍ പിടിയില്‍

കഴിഞ്ഞ ആറ് മാസമായി ഈ അപ്പാര്‍ട്ട്‌മെന്റ് പൊലീസിന്റെ നീരിക്ഷണത്തിലായിരുന്നു

കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് റെയ്ഡ്; സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍ പിടിയില്‍
dot image

കോഴിക്കോട്: കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍ പിടിയില്‍. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ആറ് സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ നടക്കാവ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ആറ് മാസമായി ഈ അപ്പാര്‍ട്ട്‌മെന്റ് പൊലീസിന്റെ നീരിക്ഷണത്തിലായിരുന്നു.

ഏറെ നാളായി അപ്പാര്‍ട്ട്‌മെന്റില്‍ സെക്‌സ് റാക്കറ്റ് സംഘം പ്രവര്‍ത്തിച്ചുവരികയാണെന്നാണ് പൊലീസ് പറയുന്നത്. പെട്ടെന്ന് ആരുടേയും ശ്രദ്ധ എത്തിച്ചേരുന്ന സ്ഥമല്ല ഇതെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഒന്‍പത് പേരില്‍ രണ്ട് പേര്‍ ഇടപാടുകാരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം, സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമ സുരേഷ് ബാബു റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ നിന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ വിളിച്ച് അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ വന്നപ്പോഴാണ് കാര്യം മനസിലായതെന്നും ഉടമ പറഞ്ഞു. ബഹ്‌റൈന്‍ ഫുട്‌ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞെത്തിയ ആളും ഭാര്യയുമാണ് അപ്പാര്‍ട്ട്‌മെന്റ് വാടയ്കയ്ക്ക് എടുത്തത്. അയാളുടെ ഭാര്യ ഈ അപ്പാര്‍ട്ട്‌മെന്റില്‍ തന്നെയായിരുന്നു താമസമെന്നും ഉടമ വ്യക്തമാക്കി.

Content Highlights- Nadakkavu police arrested nine who as part of sex racket in Kozhikode

dot image
To advertise here,contact us
dot image